ന്യൂഡല്‍ഹി: പാക്കിസ്ഥാന് കശ്മീര്‍ വിട്ടുതരാമെന്ന് പറയുന്ന ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍. കശ്മീരിനൊപ്പം ബിഹാര്‍ കൂടി എടുക്കണമെന്നാണ് കട്ജു പറഞ്ഞിരുന്നത്. കശ്മീര്‍ പ്രശ്‌നം രാജ്യത്തെ ഭയപ്പെടുത്തുന്ന സാഹചര്യത്തിലാണ് കട്ജുവിന്റെ പോസ്‌റ്റെത്തുന്നത്.
പോസ്റ്റിനെതിരെ വിമര്‍ശന പ്രവാഹം തന്നെയുണ്ടായിരുന്നു. ഇതിനെതിരെ കട്ജു വീണ്ടും പോസ്റ്റിട്ടു. സര്‍ദാര്‍ജി തമാശകള്‍ നിരോധിക്കണമെന്ന പോലെ ബിഹാറികളെ കുറിച്ച് തമാശകള്‍ പറയരുതെന്നു സുപ്രീംകോടതിയില്‍ പരാതി നല്‍കാനാണ് കട്ജു വിമര്‍ശകരോട് നിര്‍ദേശിച്ചത്.
കട്ജുവിന്റെ ആദ്യ പോസ്റ്റിങ്ങനെ.. പാക്കിസ്ഥാനികളെ, ഈ തര്‍ക്കം എല്ലാവര്‍ക്കുമായി നമ്മള്‍ക്ക് അവസാനിപ്പിക്കാം. ഞങ്ങള്‍ നിങ്ങള്‍ക്ക് കശ്മീര്‍ തരാം, പക്ഷെ ഒരു നിബന്ധനയുണ്ട് ബിഹാറിനെകൂടെ എടുക്കണം. ഇതൊരു പാക്കേജ് ഇടപാടാണ്. ഈ പാക്കേജ് പൂര്‍ണമായും എടുക്കണം അല്ലെങ്കില്‍ തീരെ എടുക്കരുത്. ഒന്നുകില്‍ കശ്മീരും ബിഹാറും ഒരുമിച്ച് എടുക്കുക. അല്ലെങ്കില്‍ ഒന്നും എടുക്കാതിരിക്കുക. കശ്മീരിനെ ഒറ്റയ്ക്ക് നല്‍കാന്‍ സാധിക്കില്ല. തയാറുണ്ടോ? അടല്‍ ബിഹാരി വാജ്‌പേയ്, മുഷറഫിനും ഇത്തരത്തില്‍ ഒരു ഡീല്‍ നല്‍കിയിരുന്നു. പക്ഷേ, അദ്ദേഹം അത് തള്ളുകയായിരുന്നു. ഇപ്പോള്‍ ആ ഓഫര്‍ വീണ്ടും വരികയാണ്. ബിഹാറിനെ അപമാനിക്കുന്ന തരത്തിലുള്ള കട്ജുവിന്റെ പോസ്റ്റ് പുതിയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്.
Post Your Comments