ഷാര്‍ജ : യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിന് കിട്ടിയത് വമ്പന്‍ പണി. യുവതിയെ ഭീഷണിപ്പെടുത്തിയ അറബ് വംശജനായ യുവാവിന് 46 ലക്ഷത്തോളം രൂപ പിഴയാണ് ഷാര്‍ജ കോടതി നിര്‍ദ്ദേശിച്ചത്. യുവതിയുടെ പരാതിയെത്തുടര്‍ന്നാണ് യുവാവിന് പിഴ വിധിച്ചത്.
യുവതിയെ ഭീഷണിപ്പെടുത്തി, അപമാനിക്കാന്‍ ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ പൊലീസ് ചുമത്തിയത്. 29കാരിയായ യുവതി ഷാര്‍ജയില്‍ ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്ന വ്യക്തിയായിരുന്നു. സംഭവം ഇങ്ങനെയാണ് ; സോഷ്യല്‍ മീഡിയ വഴിയാണ് പരാതിക്കാരിയായ യുവതി 30കാരനായ യുവാവിനെ പരിചയപ്പെടുന്നത്. പരിചയം വളര്‍ന്ന് പ്രണയത്തിലായപ്പോള്‍ യുവതി തന്റെ സ്വകാര്യചിത്രങ്ങള്‍ യുവാവിന് അയച്ചുകൊടുത്തു. പിന്നീട്, യുവതിയുമായി പിണക്കത്തിലായതോടെയാണ് ചിത്രങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയത്.
Post Your Comments