NewsIndia

മറ്റൊരാളുമായി പ്രണയത്തിലായ യുവതിയെ ഉപദ്രവിക്കുന്നതു പതിവാക്കിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി

ഇന്‍ഡോര്‍: പ്രണയം ഉപേക്ഷിച്ചു പോയ പെണ്‍കുട്ടിയെ അപകീര്‍ത്തിപ്പെടുത്തിയതിനും ഉപദ്രവിച്ചതിനും യുവാവിന് കിട്ടിയത് എട്ടിന്റെ പണി. പുതിയ കാമുകന്റെ സഹായത്തോടെയാണു പെണ്‍കുട്ടി യുവാവിനെ വിളിച്ചുവരുത്തി കുത്തിക്കൊല്ലാന്‍ ശ്രമിച്ചത്. ജാര്‍ഖണ്ഡിലാണ് സംഭവം.

മഹീഷ് എന്ന ഇരുപത്തിനാലുകാരനാണ് ആക്രമണത്തിനിരയായത്. മഹീഷും പെണ്‍കുട്ടിയും ഏറെ നാള്‍ പ്രണയത്തിലായിരുന്നു. കുറച്ചുനാള്‍ മുമ്പു മഹീഷുമായി പിരിഞ്ഞ പെണ്‍കുട്ടി മറ്റൊരാളുമായി പ്രണയത്തിലായിരുന്നു. ഇതോടെ മഹീഷ് പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നതു പതിവാക്കിയിരുന്നു. പെണ്‍കുട്ടിയും ഒത്തുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതേത്തുടര്‍ന്ന് തനിക്കു സംസാരിക്കാനുണ്ടെന്നും ചിത്രങ്ങള്‍ നല്‍കണമെന്നും പറഞ്ഞു പെണ്‍കുട്ടി മഹീഷിനെ ട്രെയിനിലേക്കു വിളിച്ചുവരുത്തുകയായിരുന്നു.

വിക്രംശില എക്‌സ്പ്രസില്‍ മുഗസാരയില്‍നിന്നു പുതിയ കാമുകനൊപ്പം കയറി പെണ്‍കുട്ടി മഹീഷുമായി സംസാരിച്ചു. സംസാരം തര്‍ക്കമാവുകയും യുവതി മഹീഷിന്റെ വയറ്റില്‍ കുത്തുകയുമായിരുന്നു. യാത്രക്കാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്നു റെയില്‍വേ പൊലീസ് സ്ഥലത്തെത്തി പെണ്‍കുട്ടിയെയും പുതിയ കാമുകനായ പ്രതാപ്ഗഡ്
സ്വദേശി അങ്കിത് ദ്വിവേദിയെയും കസ്റ്റഡിയിലെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button