കൊച്ചി : ബി.ജെ.പി ദേശീയ കൗണ്‍സില്‍ പൊതു സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗത്തിനെതിരെ മന്ത്രി ജി. സുധാകരന്‍. മര്യാദയില്ലാത്ത പ്രസംഗമാണ് മോദി ഇന്നലെ നടത്തിയതെന്ന് ജി. സുധാകരന്‍ പറഞ്ഞു. ഒരു പ്രധാനമന്ത്രിയും ഇതുപോലെ അലറിയിട്ടില്ല. രാഷ്ട്രീയക്കാരന്റെ രീതിയിലാണ് പ്രധാനമന്ത്രി ഇന്നലെ പ്രസംഗിച്ചത്. എന്തിനാണ് മോദി ഇങ്ങനെ അലറുന്നതെന്നും സുധാകരന്‍ ചോദിച്ചു.
ഉറി ആക്രമണത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ പൊതുപരിപാടിയായിരുന്നു കഴിഞ്ഞ ദിവസം കോഴിക്കോട് നടന്നിരുന്നത്. പ്രസംഗത്തില്‍ പാകിസ്ഥാനെതിരെ അദ്ദേഹം രൂക്ഷമായ വിമര്‍ശനം നടത്തിയിരുന്നു. ഇന്ത്യ സോഫ്റ്റ്‌വെയറുകള്‍ കയറ്റി അയക്കുമ്പോള്‍ പാകിസ്ഥാന്‍ ഭീകരവാദം കയറ്റി അയക്കുകയാണെന്നും. പുരോഗതിയിലേക്ക് കുതിക്കുന്ന ഏഷ്യ ഭൂഖണ്ഡത്തെ പുറകോട്ടടിപ്പിക്കുന്നത് പാകിസ്ഥാനാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Post Your Comments