Kerala

പൊലീസുകാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ മുഖ്യമന്ത്രിയെ പരിഹസിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ പോലീസ് ഉദ്യോഗസ്ഥന്‍ പരിഹസിച്ചാല്‍ പണി എളുപ്പം കിട്ടും. പൊലീസുകാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് കണ്ണൂര്‍ ട്രാഫിക് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ പിണറായിയെ പരിഹസിച്ചത്. വൈകാതെ തന്നെ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷനും കിട്ടി.

ഐ സി അസ്‌കറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സഹപ്രവര്‍ത്തകര്‍ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് അസ്‌കര്‍ പോസ്റ്റിട്ടത്. മുഖ്യമന്ത്രി നടത്തിയ ശബരിമല സന്ദര്‍ശനവുമായി ബന്ധപ്പെട്ടായിരുന്നു പരിഹാസം. ശബരിമലയില്‍ അയ്യപ്പനോട് പ്രവൃത്തി സമയം കൂട്ടാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു, ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിന്റെ ഭാഗമായി അയ്യപ്പനോട് ഒരു ഷര്‍ട്ട് ഇടാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു, ശബരിമലയില്‍ ‘തത്വമസി’ എന്നത് മാറ്റി ‘വിപ്ലവം ജയിക്കട്ടെ’ അല്ലെങ്കില്‍ ‘ലാല്‍ സലാം’ എന്നെഴുതുവാന്‍ തീരുമാനിച്ചു. തുടങ്ങിയ പരാമര്‍ശങ്ങളാണ് വാട്‌സ്ആപ്പ് പോസ്റ്റിലുണ്ടായിരുന്നത്.

സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലിസമയത്ത് ഓണം ആഘോഷിക്കുന്നത് വിലക്കിയ മുഖ്യമന്ത്രിയുടെ ഉത്തരവിനെയും പോസ്റ്റില്‍ കളിയാക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button