KeralaNewsUncategorized

ആവേശത്തിരയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍

കോഴിക്കോട്: രാജ്യം ഉറ്റു നോക്കുന്ന ബി.ജെ.പി ദേശീയ സമ്മേളനത്തിന് സാമൂതിരിയുടെ നാട്ടില്‍ തിരിതെളിഞ്ഞപ്പോള്‍ കോഴിക്കോട് കടപ്പുറം ആവേശത്തിരയിലായി.
പുലര്‍ച്ചെ മുതല്‍ പ്രവര്‍ത്തകര്‍ നഗരത്തില്‍ സജീവമായിരുന്നു. ബൈക്കില്‍ പതാകകള്‍ പാറിച്ച് യുവാക്കള്‍ മോദിയുടെ വരവിനെ രാവിലെ മുതലേ ആഘോഷിക്കുകയായിരുന്നു. രണ്ട് ലക്ഷത്തിലേറെ പ്രവര്‍ത്തകരാണ് ഇന്നലെ ഉച്ചയോടെ കോഴിക്കോട് കടപ്പുറത്തേക്ക് ഒഴുകിയെത്തിയത്. ബി.ജെ.പി പതാകയുടെ നിറത്തിലുള്ള തൊപ്പി ധരിച്ച് പതാകകള്‍ ഉയരത്തില്‍ വീശി പ്രവര്‍ത്തകര്‍ സമ്മേളന നഗരിയെ ഉത്സവ പ്രതീതിയിലാഴ്ത്തി. വൈകിട്ട് മൂന്നരയോടെ ചലച്ചിത്രതാരവും ബി.ജെ.പി എം.പിയുമായ സുരേഷ് ഗോപി വേദിയിലെത്തിയതോടെ പ്രവര്‍ത്തകര്‍ ആര്‍പ്പുവിളികളോടെ ഇളകിമറിഞ്ഞു. കേരള ചരിത്രത്തിലെ ബി.ജെ.പിയുടെ ഏക എം.എല്‍.എ ഒ. രാജഗോപാല്‍ എത്തിയതോടെ രാജേട്ടന്‍ വിളികളുമായി കടപ്പുറം ഉച്ചസ്ഥായിയിലായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button