ഇസ്ലാമാബാദ്: ജമ്മു കശ്മീരിലെ ഉറി സൈനിക ക്യാംപിലുണ്ടായ ഭീകരാക്രമണത്തെ അനുകൂലിച്ച് പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഇന്ത്യ തെളിവുകളൊന്നുമില്ലാതെ പാകിസ്താനെ കുറ്റപ്പെടുത്തുകയാണെന്നും ഷെരീഫ് വിമര്‍ശിച്ചു.
ഉറി ആക്രമണം ഇന്ത്യന്‍ സൈന്യം കശ്മീരില്‍ നടത്തുന്ന ക്രൂരതയുടെ പ്രതിഫലനമായിരിക്കാം. ന്യുയോര്‍ക്കില്‍ ചേര്‍ന്ന യു.എന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുത്ത ശേഷം ഇസ്ലാമാബാദിലേക്ക് മടങ്ങവേ ഇന്നലെയാണ് ഷെരീഫ് ലണ്ടൺ മാധ്യമങ്ങളോട് ഇങ്ങനെ പ്രതികരിച്ചത്.
ഇന്ത്യ സംഭവത്തില്‍ യാതൊരു വിധ അന്വേഷണവും കൂടാതെ പാകിസ്താനെ കുറ്റപ്പെടുത്തുകയാണ് ചെയ്യുന്നത്. തികച്ചും നിരുത്തരവാദപരമായ രീതിയിലാണ് ഇന്ത്യ പെരുമാറുന്നത്. തെളിവുകള്‍ ഒന്നുമില്ലാതെയാണ് ഇന്ത്യ പാകിസ്താനെ കുറ്റപ്പെടുത്തുന്നതെന്നും ഷെരീഫ് ആരോപിച്ചു.
ഉറി ആക്രമണം നടന്നതിനു മണിക്കൂറുകള്‍ക്കുള്ളില്‍ ഒരു അന്വേഷണം നടത്താതെ ഇന്ത്യയ്ക്ക് എങ്ങനെയാണ് പാകിസ്താനെ കുറ്റപ്പെടുത്താന്‍ കഴിയുകയെന്ന് ഷെരീഫ് ചോദിച്ചതായി പാകിസ്താനി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജമ്മു കശ്മീര്‍ പ്രശ്‌നംപരിഹരിക്കാതെ മേഖലയില്‍ സമാധാനശ്രമങ്ങള്‍ വിജയിക്കില്ലെന്നും ഷെരീഫ് ചൂണ്ടിക്കാട്ടി.
Post Your Comments