NewsIndia

ആണവായുധങ്ങളെ പേടിച്ച് യുദ്ധം വേണ്ടെന്ന് വയ്ക്കരുത്- സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡൽഹി: ആണവായുധങ്ങൾ പേടിച്ച് പാകിസ്ഥാനുമായിയുള്ള ബന്ധം വേണ്ടെന്ന് വയ്ക്കരുതെന്ന് ബിജെപി എം പി സുബ്രഹ്മണ്യം സ്വാമി. ഉറി തീവ്രവാദ ആക്രമണത്തിനെ തുടർന്ന് ഇന്ത്യ പാക് ബന്ധം വഷളായ സാഹചര്യത്തിലാണ് സ്വാമിയുടെ വിവാദ പരാമർശം നടന്നിരിക്കുന്നത്. പാക് ആണവ ബോംബുകൾക്ക് ആണവയുദ്ധമുണ്ടായാൽ 10 കോടിയോളം ഇന്ത്യക്കാരെ വധിക്കാൻ സാധിക്കും. പക്ഷെ ബാക്കി 110 കോടി പേർ ഇന്ത്യയിലുണ്ട്. എന്നാൽ നമ്മുടെ ആണവ ബോംബുകൾക്ക് പാക് ജനതയെ മുഴുവൻ നശിപ്പിക്കാൻ സാധിക്കുമെന്നായിരുന്നു ഒരു ചാനലിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞത്.

ആണവയുദ്ധത്തിനു സാധ്യത കുറവാണ്. പക്ഷെ യുദ്ധം നടന്നാൽ 10 കോടി പേർ മരിക്കും. അതിർത്തി സംരക്ഷിക്കുന്നതിനിടെ നമ്മുടെ സൈനികർ കൊല്ലപ്പെടും. ഇന്ത്യ ക്യാപ്റ്റൻ, ബ്രിഗേഡിയർ റാങ്കിലുള്ള സുരക്ഷാ ഉദ്യോഗസ്ഥരെ വരെ യുദ്ധമുന്നണിയിൽ അണിനിരത്തുന്ന ഒരു രാജ്യമാണ്. അവർക്ക് രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്യാൻ സാധിക്കുമെങ്കിൽ എന്തുകൊണ്ട് നമുക്ക് ആയികൂടെന്നും അദ്ദേഹം ചോദിക്കുന്നു.

ഉറി ആക്രമണത്തിനു ശേഷം അതിർത്തി കടന്ന് പ്രത്യേക സേന തീവ്രവാദ സംഘടനയായ ജെയ്ഷ ഇ മുഹമ്മദിന്റെ ആസ്ഥാനത്തിനു അടുത്തുവരെ എത്തിയെന്ന അവകാശവാദവും സ്വാമി ഉന്നയിച്ചു. കൂടാതെ മുൻപ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയെ മദ്യപാനിയെന്ന് വിളിച്ചുവെന്ന ആരോപണത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. താൻ മദ്യപാനിയെന്ന് വാജ്‌പേയിയെ വിളിച്ചിട്ടില്ലെന്നും സോണിയ ഗാന്ധി, ജയലളിത,മായാവതി എന്നിവരെ ലക്ഷി,സരസ്വതി,ദുർഗ എന്നിവരുമായി താരതമ്യപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button