ഇസ്ലാമാബാദ്: കശ്മീരിലെ ഉറി ആക്രമണത്തെ തുടര്‍ന്നുണ്ടായ ഇന്ത്യയുടെ നടപടികളെ പാകിസ്ഥാനികള്‍ വളരെ ആശങ്കകളോടെയാണ് കാണുന്നത്. ഏത് നിമിഷവും ഇന്ത്യയുടെ ഭാഗത്തുനിന്നും പ്രകോപനപരമായ നടപടികള്‍ ഉണ്ടായെങ്കിലോ എന്ന ഭയത്താല്‍ പാകിസ്താന്‍ ദേശീയപാതകള്‍ ഒഴിപ്പിക്കുകയും, വിമാനങ്ങള്‍ റദ്ദാക്കുകയും ചെയ്തു. ആകാശത്ത് കാണപ്പെടുന്ന ചെറിയ വിമാനങ്ങളെപ്പോലും ഇന്ത്യയുടെ യുദ്ധവിമാനങ്ങളാണെന്ന് കരുതി പലരും വീട് വിട്ട് ഓടുന്ന അവസ്ഥപോലുമുണ്ടെന്നാണ് മാധ്യമവാര്‍ത്തകള്‍. ഏറ്റവുമൊടുവില്‍ ഇസ്ലാമാബാദില്‍ എഫ് 16 യുദ്ധവിമാനങ്ങള്‍ കണ്ടുവെന്നാണ് പാകിസ്താനിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. പാകിസ്താനിലെ പ്രമുഖനായ മാധ്യമപ്രവര്‍ത്തകനും ജിയോ ടിവിയുടെ വാര്‍ത്താവതാരകനുമായ ഹമീദ് മിറാണ് ട്വീറ്റ് ചെയ്തത്. ട്വീറ്റ് വലിയതോതില്‍ പ്രചരിച്ചതും പാകിസ്താനില്‍ ജനങ്ങള്‍ എത്രമാത്രം ഭയത്തിലാണെന്നത് തെളിയിക്കുന്നു. എഫ് 16 വിമാനം കണ്ടുവെന്ന ആശങ്ക വലിയതോതിലാണ് പ്രചരിച്ചത്. മാധ്യമപ്രവര്‍ത്തകന്റേത് കൂടാതെ വേറേയും നിരവധി ട്വീറ്റുകള്‍ യുദ്ധവിമാനങ്ങളുടെ സാന്നിദ്ധ്യത്തെക്കുറിച്ച് പറയുന്നുണ്ട്. അഞ്ചോ ആറോ യുദ്ധവിമാനങ്ങള്‍ ആകാശത്ത് കണ്ടതായാണ് ആളുകള്‍ പറയുന്നത്. പെഷവാര്‍-ഇസ്‌ലാമാബാദ് ദേശീയപാത അടച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഇസ്ലാമാബാദ്-കറാച്ചി ഹൈവേ വഴിതിരിച്ച് വിട്ട് തിരക്കിട്ട വ്യോമാഭ്യാസപ്രകടനം പാകിസ്താന്‍ നടത്തിയതും യുദ്ധത്തിലേക്കാണ് നീങ്ങുന്നതെന്ന തോന്നല്‍ പാകിസ്താനികള്‍ക്കിടയിലുണ്ടാക്കിയിരുന്നു. അഞ്ചോ ആറോ ജെറ്റ് വിമാനങ്ങളെ ആകാശത്ത് കണ്ടുവെന്നാണ് ആളുകള്‍ പറയുന്നത്. ഇസ്ലാമാബാദ് ലാഹോര്‍ ഹൈവേ അടച്ച് വ്യാഴാഴ്ച നടന്ന വ്യോമാഭ്യാസത്തിനെത്തിയ വിമാനങ്ങളാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്.
വടക്കന്‍ മേഖലയിലേക്കുള്ള വിമാനസര്‍വീസുകള്‍ പാകിസ്താന്‍ നിര്‍ത്തലാക്കിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഞായറാഴ്ച ഉറിയിലുണ്ടായ ഭീകരാക്രമണത്തില്‍ 18 ജവാന്മാരാണ് കൊല്ലപ്പെട്ടത്. അക്രമത്തിന് പിന്നില്‍ പാകിസ്താനാണെന്ന ഇന്ത്യയുടെ ആരോപണം പാകിസ്താന്‍ തള്ളിയിരുന്നു. തങ്ങള്‍ ശക്തരാണെന്ന് പാക് ഭരണാധികാരികള്‍ പറയുമ്പോഴും ജനങ്ങള്‍ യുദ്ധത്തെ എത്ര ഭയത്തോടെയാണ് നോക്കി കാണുന്നതിന് ഇത് ഒരു ഉദാഹരണം മാത്രം.
Post Your Comments