താരങ്ങള്‍ പരസ്യത്തിലൂടെ പലതും വാഗ്ദാനം ചെയ്യും, എന്നാല്‍ ആ ഉത്പന്നങ്ങളൊന്നും അവര്‍ ഉപയോഗിക്കില്ല. താരങ്ങളെ വിശ്വസിച്ച് വാങ്ങിക്കുന്ന ഉപഭോക്താക്കള്‍ മണ്ടന്മാരായ സംഭവങ്ങള്‍ നിരവധിയാണ്. സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടി വരെ വിവാദങ്ങളില്‍പെട്ടിരുന്നു. ഇത്തവണ ക്രിക്കറ്റ് താരം വിരാട് കൊഹ്ലി പറയുന്നതിങ്ങനെ.
പെപ്‌സി പരസ്യത്തില്‍ അഭിനയിക്കാനും വാഗ്ദാനങ്ങള്‍ നല്‍കാനും തയ്യാറാണ്. എന്നാല്‍, പെപ്‌സി കുടിക്കില്ലെന്നാണ് വിരാട് പറയുന്നത്. പെപ്സികോയുടെ പരസ്യത്തില്‍ കരാര്‍ ഒപ്പുവെച്ച വിരാട് ഇത് കുടിക്കാന്‍ പറ്റില്ലെന്ന് പറയുകയുണ്ടായി. ഭക്ഷണക്രമം സംബന്ധിച്ച ഡയറ്റിനെ തുടര്‍ന്നാണ് സോഡ കലര്‍ത്തിയ പാനീയത്തില്‍ നിന്നും താന്‍ മാറിനില്‍ക്കുന്നതെന്ന് വിരാട് പറഞ്ഞെങ്കിലും ഉപഭോക്താക്കളില്‍ ഇത് നെഗറ്റീവ് ഫലമാണ് ഉണ്ടാക്കുക എന്നത് മറ്റൊരു സത്യം.
മികച്ച രീതിയില്‍ പാക്കേജ് ചെയ്ത ഫ്ര്യൂട്ട് ജ്യൂസ് ആയാലും ഷുഗറും കാര്‍ബോഹൈഡ്രേറ്റും അടങ്ങിയിട്ടുണ്ടാകുമെന്ന കാരണത്തില്‍ എല്ലാ തരം സോഫ്റ്റ് ഡ്രിങ്കുകളും കൊഹ്ലി വേണ്ടെന്നുവെച്ചിരിക്കുകയാണെന്നും പറയുന്നുണ്ട്. 15 വര്‍ഷത്തിനുശേഷം ധോണിയെ മാറ്റിയാണ് കൊഹ്ലി പരസ്യം ചെയ്യുന്നത്.
പെപ്സി ശരീരത്തിന് നല്ലതല്ലെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ വാര്‍ത്തകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. വിരാട് കൊഹ്ലിയുടെ പ്രസ്താവന കൂടിവന്നതോടെ പെപ്‌സി കമ്പനിക്ക് ക്ഷീണമാകാം.
Post Your Comments