IndiaNews

തെളിവുകൾ കൈമാറാൻ തയ്യാർ : എന്നാൽ പാകിസ്ഥാൻ പ്രതിനിധികൾക്ക്ഇന്ത്യയിലേക്ക് പ്രവേശനമില്ല

ന്യൂഡൽഹി: ഉറി ഭീകരാക്രമണത്തെക്കുറിച്ച് അന്വേഷിക്കാൻ പാകിസ്ഥാൻ പ്രതിനിധികൾക്ക് ഇന്ത്യയിൽ പ്രവേശനം അനുവദിക്കില്ലെന്ന് കേന്ദ്രസർക്കാർ. അതിർത്തി കടന്നുള്ള ഭീകരവാദത്തെക്കുറിച്ച് അന്വേഷിക്കാൻ പാകിസ്ഥാന് താല്പര്യം ഉണ്ടെങ്കിൽ വിരലടയാളവും ഭീകരരുടെ ഡിഎൻഎ സാംപിളും കൈമാറാൻ തയ്യാറാണെന്നും വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു.

പാക്ക് ഭീകരസംഘടനകളുടെയും ഭീകരരുടെയും സാന്നിധ്യം വ്യക്തമാക്കുന്ന തെളിവുകൾ ഇന്ത്യയിലെ പാക്ക് ഹൈക്കമ്മിഷണർ അബ്ദുൽ ബാസിതിനെ കാണിച്ചിരുന്നു. ഭീകരാക്രമണം നടത്തിയവരിൽ നിന്ന് കണ്ടെത്തിയ ജിപിഎസിന്റെയും പാക്ക് നിർമിത ഗ്രനേഡുകളുടെയും അവശിഷ്ടങ്ങളും ഭീകരരുടെ വിരലടയാളവുമാണ് അദ്ദേഹത്തെ കാണിച്ചത്. ആ തെളിവുകൾ കൈമാറാൻ തയ്യാറാണെന്നും എന്നാൽ പഠാൻകോട്ടിലെപ്പോലെ ഉറിയിൽ സന്ദർശനം നടത്താൻ അനുവദിക്കില്ലെന്നും സ്വരൂപ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button