കണ്ണൂര്‍:റാന്‍സംവേര്‍ വൈറസ് ബാധ കേരളത്തിലെ കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്കുകളിലും കണ്ടെത്തി. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ നൂറുകണക്കിന് കമ്പ്യൂട്ടറുകളിലെ ഡേറ്റ, മാല്‍വയര്‍ ഉപയോഗിച്ചു ഹാക്കര്‍മാര്‍ ചോര്‍ത്തി. രാജ്യാന്തര തലത്തില്‍ കമ്പ്യൂട്ടര്‍ വിദഗ്ധര്‍ക്കു തലവേദനയായ ക്രിപ്റ്റോവൈറോളജിയെന്ന മാല്‍വയറുകളുടെ പുതിയ രൂപമാണു കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ കമ്പ്യൂട്ടറുകളെ തകര്‍ക്കുന്നത്.
എന്‍ക്രിപ്റ്റ് ചെയ്ത ഡേറ്റ തിരികെ നല്‍കണമെങ്കില്‍ പണം നല്‍കണമെന്ന സന്ദേശമാണു ഹാക്കിങിന് ഇരയായവര്‍ക്കു ലഭിക്കുന്നത് കമ്പ്യൂട്ടറുകളിലെ മുഴുവന്‍ ഡേറ്റ എന്‍ക്രിപ്റ്റ് ചെയ്ത് മാറ്റി മറിക്കുന്നതാണ് റാന്‍സം വൈറസ് എന്ന പേരിലറിയപ്പെടുന്ന ഈ ഹാക്കിങ് രീതിയുടെ പ്രത്യേകത.
മെയില്‍ വഴിയെത്തിയ സന്ദേശം ഓപ്പണ്‍ ചെയ്യാന്‍ ശ്രമിച്ചവരാണു കെണിയില്‍ വീണത്.
ഹാക്ക് ചെയ്യപ്പെട്ടാല്‍ കമ്പ്യൂട്ടറിലെ ഫയലുകളൊന്നും യൂസര്‍ക്കു കാണാനാവില്ല. പണം നല്‍കിയാല്‍ ഡേറ്റകള്‍ തിരികെ നല്‍കാമെന്ന നോട്ടിഫിക്കേഷന്‍ പലര്‍ക്കും ലഭിച്ചിട്ടുണ്ട്. ഇതും തട്ടിപ്പാണെന്നാണു വിദഗ്ധര്‍ പറയുന്നത്.
Post Your Comments