കോഴിക്കോട് : ബി.ജെ.പി ദേശീയ കൗണ്‍സിലിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കോഴിക്കോട് എത്തും. ഇതോടെ കോഴിക്കോട് നഗരം അക്ഷരാര്‍ത്ഥത്തില്‍ രാജ്യതലസ്ഥാനമായി മാറും. പ്രധാനമന്ത്രിയുടെ വരവിനെ തുടര്‍ന്ന് സംസ്ഥാനം കനത്ത സുരക്ഷയിലാണ്. പ്രധാനമന്ത്രി ശനിയാഴ്ചയും ഞായറാഴ്ചയും നഗരത്തില്‍ ക്യാംപ് ചെയ്യുന്നതിനാല്‍ സ്വപ്നനഗരിയിലാണ് താത്കാലിക ഓഫീസ് ഒരുക്കിയിരിക്കുന്നത്.
അത്യാധുനിക സജജീകരണങ്ങളോടെയാണ് താത്കാലിക ഓഫീസ് തയ്യാറായിരിക്കുന്നത്. പ്രത്യേക രീതിയിലുളള ടാര്‍പോളിന്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ഓഫീസും, അനുബന്ധ സൗകര്യങ്ങളും രണ്ടുലക്ഷം ചതുരശ്രയടിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്. അഗ്നിബാധ ഉണ്ടായാല്‍ എളുപ്പത്തില്‍ കത്താതിരിക്കുന്ന ടാര്‍പോളിനാണ് ഇത്. ശീതീകരിച്ച മൂന്ന് കൂടാരങ്ങള്‍ സമ്മേളനത്തിന്റെ ഭാഗമായി തയ്യാറായി കഴിഞ്ഞു.
ക്യാബിനുകള്‍ ഫൈബര്‍ ഷീറ്റ് കൊണ്ടാണ് വേര്തിരിച്ചിരിക്കുത്. താത്കാലിക ഓഫീസില്‍ പ്രത്യേക വിശ്രമമുറിയും വിവിഐപികള്‍ക്ക് ഇരിക്കാനുളള മുറികളും മൂന്ന് കാന്ററ്റീനും ഉണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് മുഖ്യവേദിയിലേക്കും കാന്റീനിലേക്കും എളുപ്പത്തില്‍ പ്രവേശിക്കാം. പ്രകൃതിക്ക് കോ’ട്ടം തട്ടാത്ത രീതിയിലാണ് ഓഫീസിന്റെ നിര്‍മ്മാണം. ഇ-ടോയ്ലറ്റ് സൗകര്യവും ലഭ്യമാണ്. നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയായ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിയന്ത്രണം പ്രത്യേക സുരക്ഷാ സേന ഏറ്റെടുത്തു.
Post Your Comments