ന്യൂഡല്‍ഹി: ഇന്ത്യന്‍ എംബസിയ്ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാരോപിച്ച് മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് ഇന്ത്യക്കാര്‍ യു.എ.ഇയിലെ ജയിലില്‍.2014 ലാണ് ഷിഹാനി, ജമാല്‍, അബ്ബാസ്, അറുമുഖം, ഇബ്രാഹിം എന്നിവരെ ചാരവൃത്തി നടത്തിയെന്നാരോപിച്ച് ദുബായ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇതില്‍ മലയാളികളായ ഷിഹാനി, ജമാല്‍, മുഹമ്മദ് എന്നിവര്‍ വിചാരണ തടവുകാരും മറ്റുള്ളവര്‍ അഞ്ച് മുതല്‍ 10 വര്‍ഷത്തേയ്ക്ക് വരെയുള്ള ശിക്ഷ അനുഭവിക്കുന്നവരുമാണ്. ഇവരുടെ മോചനത്തിനായി ബന്ധുക്കള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കത്ത് അയച്ചിട്ടുണ്ട്.
അജയ് കുമാര്‍, രുദ്രനാഥ് ജുഹ എന്നീ രണ്ട് ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ക്ക് പ്രതിരോധ രഹസ്യം ചോര്‍ത്തി നല്‍കിയെന്ന കുറ്റമാണ് ഇബ്രാഹിമിന് മേല്‍ ആരോപിക്കപ്പെടുന്നത്. അബ്ബാസിനെതിരെയും ഇതേ കുറ്റം തന്നെയാണ് ചുമത്തിയിരിക്കുന്നത്. ഇരുവരും മിനാ സയദ് ഡിപ്പ് വാട്ടര്‍ തുറമുഖത്തെ ജീവനക്കാരായിരുന്നു. തുറമുഖത്തെ കപ്പലുകള്‍ സംബന്ധിച്ച് വിവരം നല്‍കാന്‍ ഇബ്രാഹിമിന് മേല്‍ എംബസി ഉദ്യോഗസ്ഥരില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായിരുന്നു.
കേന്ദ്രസര്‍ക്കാര്‍ വേണ്ടവിധം ഇടപെട്ട് യു.എ.ഇ ഗവണ്‍മെന്റില്‍ സമ്മര്‍ദ്ദം ചെലുത്തിയാല്‍ ഇവരുടെ മോചനം സാദ്ധ്യമാകുമെന്ന് പ്രതീക്ഷയിലാണ് ബന്ധുക്കള്‍. പ്രത്യേകിച്ച് യു.എ.ഇയുമായി ഇന്ത്യ നല്ല ബന്ധത്തിലാണെന്നിരിയ്‌ക്കെ. അബ്ബാസ്, അറുമുഖം, ഇബ്രാഹിം എന്നിവര്‍ അറസ്റ്റ് ചെയ്യപ്പെട്ടത് 2014ലാണ്.
Post Your Comments