KeralaNewsIndia

ഗോവിന്ദച്ചാമിയുടെ സാമ്പത്തിക സ്രോതസ്സിനെ കുറിച്ചന്വേഷിക്കാൻ വിജിലൻസിന് ഉത്തരവ്

തിരുവനന്തപുരം: സൗമ്യ വധക്കേസില്‍ തടവില്‍ കഴിയുന്ന പ്രതി ഗോവിന്ദച്ചാമിക്ക് സുപ്രീംകോടതി വരെ കേസ് നടത്താനുള്ള സാമ്പത്തിക സ്രോതസിനെക്കുറിച്ച്‌ വിജിലന്‍സ് ഡയറക്ടറും പൊലീസ് മേധാവിയും അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ്.കൊച്ചി നഗ​ര​സ​ഭാംഗവും മനു​ഷ്യാവ​കാശ പ്രവര്‍ത്ത​ക​നു​മായ തമ്പി സുബ്ര​ഹ്മ​ണ്യന്‍ സമര്‍പ്പിച്ച പരാ​തി​യി​ലാണ് നട​പ​ടി.

ഗോവി​ന്ദ​ച്ചാ​മിയെ കുറിച്ച്‌ പ്രച​രി​ക്കുന്ന കഥ​ക​ള​ല്ലാതെ അയാള്‍ യഥാര്‍ത്ഥ​ത്തില്‍ ആരാ​ണെന്ന് ആര്‍ക്കും അറി​യി​ല്ലെന്ന് പരാ​തി​യില്‍ പറ​യു​ന്നു. ലക്ഷ​ങ്ങള്‍ മുട​ക്കി​യാണ് കേസ് നട​ത്തു​ന്ന​ത്. ഇതിനുള്ള സാമ്പത്തികം ആരാണ് ഗോവിന്ദ ചാമിക്ക് നല്കുന്നതെന്നറിയണം,വര്‍ഷ​ങ്ങ​ളായി ജയി​ലില്‍ കഴി​യുന്ന ഗോവി​ന്ദ​ച്ചാ​മിയെ ജയി​ലില്‍ സന്ദര്‍ശി​ച്ച​വ​രുടെ വിശ​ദാം​ശ​ങ്ങള്‍ പരി​ശോ​ധി​ക്കണം, ഗോവി​ന്ദ​ച്ചാ​മിയെ സഹാ​യി​ക്കു​ന്ന​വര്‍ ആരെന്ന് ക​ണ്ടെത്തി​യാല്‍ ഭാവി​യില്‍ ഇത്തരം ദുര​ന്ത​ങ്ങള്‍ ഒഴി​വാ​ക്കാ​നുള്ള മുന്‍ക​രു​ത​ലു​കള്‍ സ്വീ​ക​രി​ക്കാന്‍ കഴി​യു​മെ​ന്നും പരാ​തി​യില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സ്ത്രീക​ളുടെ കമ്പാര്‍ട്ടു​മെന്റില്‍ മതിയായ സുരക്ഷ ഏര്‍പ്പെ​ടു​ത്താ​ത്ത​തിനെ തുടര്‍ന്നുണ്ടായ ദുര​ന്ത​ത്തില്‍ മകളെ നഷ്ട​പ്പെട്ട സൗമ്യയുടെ അമ്മയ്ക്ക് ധന​സ​ഹായം നല്‍ക​ണ​മെന്ന ആവ​ശ്യം പരിഗണിക്കണമെന്നും കമ്മിഷന്‍ നിര്‍ദ്ദേശിച്ചു. ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മിഷന്‍ ജുഡീ​ഷ്യല്‍ അംഗം പി. മോഹ​ന​ദാസ് നിര്‍ദ്ദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button