തിരുവനന്തപുരം● ആക്കുളത്ത് നിഷ് സ്കൂളിന് സമീപം വന്‍തീപ്പിടുത്തം. ബധിരരും മൂകൂരുടേയും സ്‌കൂളായ നിഷ് സ്‌കൂളിനും ഗുഡ് ഷെപ്പേര്‍ഡ് സ്‌കൂളിനും ഇടയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള 56 ഏക്കറിലാണ് കഴിഞ്ഞദിവസം രാത്രി തീപടര്‍ന്നത്. മതില്‍ കെട്ടിടയടച്ച പുരയിടമായതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. സ്കൂളുകള്‍ക്ക് പുറമേ ഫ്ലാറ്റുകളും പുരയിടത്തിന് സമീപമുണ്ട്.
ചാക്കയില്‍ നിന്ന് കഴക്കൂട്ടത്ത് നിന്നുമായി മൂന്ന് ഫയര്‍ എന്‍ജിനുകള്‍ എത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീയണയ്ക്കാന്‍ വൈകിയത് ആശങ്കയ്ക്ക് ഇടയാക്കി.
കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മാണത്തിനായാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത്. കാടുപിടിച്ച് കിടന്ന ഭൂമിയിലെ ഉണങ്ങിയ ചെടികളില്‍ തീപടരുകയായിരുന്നു. ആരെങ്കിലും മനപ്പൂര്‍വം തീയിട്ടതാണോയെന്ന് വ്യക്തമല്ല.
Post Your Comments