ബെയ്ജിങ്: കശ്മീരിലെ ഉറി ആക്രമണത്തെ തുടര്‍ന്ന് പാകിസ്ഥാന്‍ ലോകരാഷ്ട്രങ്ങളില്‍ നിന്ന് തികച്ചും ഒറ്റപ്പെട്ടു. കാശ്മീര്‍ വിഷയത്തില്‍ ചൈന പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന പാക്കിസ്ഥാന്റെ വാദം ചൈന ശക്തമായി നിഷേധിക്കുകയും ചെയ്തു. യു.എന്‍ സമ്മേളനത്തിനിടെ ചൈനീസ് പ്രതിനിധി ലി കിക്വാങ് പാക് പ്രധാന മന്ത്രി നവാസ് ഷെരീഫുമായി കൂടികാഴ്ച നടത്തിയിരുന്നു. കൂടികാഴ്ചയില്‍ പാക്കിസ്ഥാന് പൂര്‍ണ്ണ പിന്തുണ നല്‍കിയാണ് ചൈന സംസാരിച്ചത്. ‘കാശ്മീര്‍ വിഷയത്തില്‍ ഞങ്ങള്‍ പാകിസ്ഥാനൊപ്പമാണ്. ഏത് വേദിയിലും പാകിസ്ഥാന് പിന്തുണ നല്‍കും’ എന്ന് ചൈന പറഞ്ഞിരുന്നു.
എന്നാല്‍ യുഎന്‍ സമ്മേളനത്തില്‍ ലോക രാഷ്ട്രങ്ങള്‍ മുഴുവന്‍ പാകിസ്ഥാന് എതിരായതോടെ തങ്ങളുടെ നിലപാടില്‍ നിന്ന്‌ന ചൈന മലക്കംമറിഞ്ഞു. അന്താരാഷ്ട്ര സമൂഹം മുഴുവന്‍ പാക് വിരുദ്ധ നിലപാട് സ്വീകരിച്ചതോടെ പിന്തുണ നീട്ടി വെയ്ക്കാനാണ് ചൈനയുടെ തീരുമാനം.
കാശ്മീര്‍ പ്രശ്‌നത്തില്‍ ഇന്ത്യയെ പാഠം പഠിപ്പിക്കുമെന്ന വാദത്തോടെ എത്തിയ പാകിസ്ഥാന് യുഎന്നില്‍ നിന്നും വന്‍ തിരിച്ചടിയാണ് നേരിട്ടത്. കാശ്മീര്‍ പ്രശ്‌നം ഉന്നയിച്ച് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന് നവാസ് ഷെരീഫ് നല്‍കിയ കത്ത് യുഎന്‍ പരിഗണിച്ചില്ല. പൊതുസഭയില്‍ നടത്തിയ പ്രസംഗങ്ങളില്‍ പല അന്താരാഷ്ട്ര പ്രശ്‌നങ്ങളും ഉന്നയിച്ചെങ്കിലും കാശ്മീര്‍ പ്രശ്‌നത്തില്‍ നിശബ്ദത പാലിച്ചതും പാകിസ്ഥാന് വന്‍ തിരിച്ചടിയായി.
ഉറിയില്‍ തീവ്രവാദ ആക്രമണം നടത്തിയതോടെ ലോക രാഷ്ട്രങ്ങള്‍ പാകിസ്ഥാനെതിരായുള്ള നിലപാട് കടുപ്പിച്ചു. ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ പാകിസ്ഥാനെ ഒറ്റപ്പെടുത്തുക എന്ന ഇന്ത്യയുടെ ലക്ഷ്യവും വിജയം കണ്ടു. തീവ്രവാദികളെ പാകിസ്ഥാന്‍
തീറ്റിപ്പോറ്റുകയാണ് എന്ന് അഫ്ഗാനിസ്ഥാന്‍ പരസ്യമായി പറഞ്ഞു. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തണം എന്ന് അമേരിക്കയും ആവശ്യപ്പെട്ടു. ഇതിനു പുറമേ പാകിസ്ഥാനെ ഭീകര രാഷ്ട്രമായി പ്രഖ്യാപിക്കാനുള്ള നടപടികളിലാണ് അമേരിക്ക. ഉറി ഭീകരാക്രമണത്തോടെയാണ് പാകിസ്ഥാനെതിരെ മറ്റ് രാഷ്ട്രങ്ങള്‍ പരസ്യമായി രംഗത്തെത്തിയത്.
Post Your Comments