നാദാപുരം● കല്ലാച്ചിയില്‍ ഓണപ്പൊട്ടന്‍ വേഷം കെട്ടിയ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. കല്ലാച്ചി ചിയ്യൂരിലെ വട്ടക്കണ്ടി സജേഷിന്റെ പരാതിയിലാണ് നാദാപുരം പോലീസ് കേസെടുത്തത്. ഓണപ്പൊട്ടന്‍ വേഷം കെട്ടിയ തന്നെ ജാതിപ്പേര് വിളിച്ച് അപമാനിച്ചുവെന്നും മര്‍ദ്ദിച്ചതായും സജേഷ് പരാതിയില്‍ പറയുന്നു.
അതേസമയം, ഓണപ്പൊട്ടൻ വേഷം കെട്ടിയ സജേഷ് തിരുവോണനാളില്‍ വീട്ടിൽ കയറി തന്നെ അപമാനിക്കാൻ ശ്രമിച്ചെന്ന വീട്ടമ്മയുടെ പരാതിയില്‍ സജേഷിനെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്. വിഷമംഗലത്തെ അത്തിയോട്ട് ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന സ്ത്രീയാണ് പരാതിക്കാരി.
മുന്‍ ഡി.വൈ.എഫ്.ഐ-എസ്.എഫ്.ഐ പ്രവര്‍ത്തകനാണ് സജേഷ്. പ്രശ്നമുണ്ടായ ഉടൻ തന്നെ ഇരു പാർട്ടികളുടെയും നേതാക്കൾ ചർച്ചയിലൂടെ തീർക്കാനുള്ള ശ്രമം നടത്തിയെങ്കിലും പരാജപ്പെടുകയായിരുന്നു.
Post Your Comments