NewsInternational

തടിയന്മാര്‍ സുക്ഷിക്കുക;നിങ്ങള്‍ക്ക് വിമാനയാത്ര നിഷേധിക്കപ്പെടാം

വിമാനത്തില്‍ തടിയനോടൊപ്പം യാത്രചെയ്തതിന് നഷ്ടാപരിഹാരം ആവശ്യപ്പെട്ടുകൊണ്ടുള്ള കേസ് കോടതിയില്‍

വിമാനയാത്രയ്ക്കിടയില്‍ തടിയനായ സഹയാത്രികന്റെ അടുത്തിരിക്കേണ്ടി വന്നതിന് എമിറേറ്റ്സിനെതിരെ നഷ്ടപരിഹാരത്തിന് കേസ് ഫയല്‍ ചെയ്തിരിക്കുകയാണ് ഇറ്റലിയിലെ പാദുവയിലുള്ള ജിയോര്‍ജിയോ ഡെസ്ട്രോ എന്ന അഭിഭാഷകൻ . കേപ്പ് ടൗണില്‍ നിന്നും ദുബായിലേക്കുള്ള വിമാനത്തില്‍ തടിയനായ ഒരാളിന്റെ അടുത്തിരിക്കേണ്ടി വന്നതിന് എമിറേറ്റ്സിനെതിരെ 2375 പൗണ്ടാണ് ഇദ്ദേഹം നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്.

നീണ്ട 9 മണിക്കൂർ ഇങ്ങനെ യാത്ര ചെയ്തത് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയെന്നും എമിറേറ്റ്സിലെ ഗോള്‍ഡ് മെമ്പര്‍ ഫ്ലൈയറായിരുന്നിട്ട് കൂടി സീറ്റ് മാറാന്‍ വിമാനക്കമ്പനി അനുവദിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. തനിക്ക് എമിറേറ്റ്സ് വിമാനത്തിലുണ്ടായ കഷ്ടപ്പാടിനുള്ള തെളിവായി തടിയനടുത്തിരിക്കുന്നതിന്റെ ഒരു സെല്‍ഫിയും ഈ അഭിഭാഷകന്‍ പകര്‍ത്തിയിട്ടുണ്ട്. 2375 പൗണ്ട് നഷ്ടപരിഹാരമാവശ്യപ്പെട്ടതിന് പുറമെ വിമാന ചാര്‍ജായ 653.87 പൗണ്ട് റീഫണ്ട് ചെയ്യാനും തനിക്കുണ്ടായ കഷ്ടപ്പാടുകൾക്ക് മറ്റൊരു 1721.81 പൗണ്ട് നൽകണമെന്നുമാണ് അദ്ദേഹത്തിന്റെ ആവശ്യം. എന്നാൽ ഇത് കോടതിക്ക് മുന്നിലുള്ള കേസായതിനാൽ തങ്ങൾക്ക് ഒന്നും പറയാനില്ല എന്നായിരുന്നു എമിറേറ്റ്സിന്റെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button