കോഴിക്കോട്: ബി.ജെ.പി. ദേശീയ കൗണ്‍സില്‍ യോഗത്തിനായി കോഴിക്കോട്ടു നിര്‍മിച്ച പന്തലും ജനശ്രദ്ധ ആകര്‍ഷിക്കുന്നു. രണ്ടു ദശലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള കൂറ്റന്‍പന്തലിനായി മണ്ണില്‍ ഒരു കുഴിപോലും എടുത്തില്ല എന്നാതാണ് സവിശേഷത. പരിസ്ഥിതി സൗഹൃദമായും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുമാണ് രണ്ട് ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള പന്തൽ നിർമ്മിച്ചത്. പ്രധാന പന്തലില്‍ 2500 പേർക്കാണ് ഇരിപ്പിടം ഒരുക്കിയിട്ടുള്ളത് പ്രധാനമന്ത്രിയുടെ ഓഫീസ് രണ്ടു ദിവസം ഇവിടെയാണ് പ്രവർത്തിക്കുക. മന്ത്രിമാർക്കുംപ്രത്യേകം മുറികള്‍ സജ്ജമാക്കിയിട്ടുണ്ട്. സമ്മേളന പ്രതിനിധികൾക്കുള്ള ഭക്ഷണം തയ്യാറാക്കുന്നതും വിതരണം ചെയ്യുന്നതും പന്തലിൽ തന്നെ. കനോലി കനാലിൽ നിന്ന് സമ്മേളന പന്തലിലെത്താൻ നാലു പാലങ്ങളുണ്ട്.
Post Your Comments