മോഗ: ഗര്‍ഭിണിയായ നഴ്സിനെ പഞ്ചാബിലെ ഭരണകക്ഷിയായ ശിരോമണി അകാലിദളിന്റെ നേതാവും മകനും ചേര്‍ന്ന് മര്‍ദ്ദിക്കുന്ന വീഡിയോ വൈറല്‍. ഇരുവരും യുവതിയെ മര്‍ദ്ദിക്കുന്നത് സിസിടിവിയില്‍ പതിഞ്ഞിരുന്നു. ആശുപത്രിയിലെത്തിയ നേതാവിനെയും മകനെയും കാത്തുനില്‍പ്പിച്ചതാണ് പ്രശ്‌നത്തിനിടയാക്കിയത്.
കാത്തുനില്‍ക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ് യുവതിയെ മര്‍ദ്ദിക്കുകയായിരുന്നു. ഗര്‍ഭിണിയായ യുവതി നിലത്തുവീഴുന്നതും ദൃശ്യങ്ങളില്‍ കാണാം. ചണ്ഡിഗഢില്‍നിന്ന് 175 കിലോമീറ്റര്‍ അകലെയുള്ള മോഗയിലെ ഗുപ്ത ആശുപത്രിയിലാണു സംഭവം.
അകാലിദള്‍ നേതാവ് പരംജിത് സിങ്ങും മകനുമാണ് സംഭവത്തിനുപിന്നില്‍. ജീവനക്കാര്‍ക്കായി മാത്രം നീക്കിവച്ചിരുന്ന കസേരകളിലിരുന്ന ഇരുവരോടും പുറത്തുകാത്തുനില്‍ക്കാനാണ് നഴ്സ് ആവശ്യപ്പെട്ടത്. എന്നാല്‍, ഇതുകേള്‍ക്കാന്‍ ഇവര്‍ തയ്യാറായില്ല. ഗര്‍ഭിണിയെന്ന പരിഗണന പോലും നല്‍കാതെയാണ് മര്‍ദ്ദനം നടന്നത്.
Post Your Comments