ചണ്ഡീഗഢ്: ഗോരക്ഷാ പ്രവര്‍ത്തകര്‍ ബലാത്സംഗം ചെയ്ത മുസ്ലിം പെണ്‍കുട്ടികളിലൊരാളുടെ നില അതീവ ഗുരുതരമെന്ന് ഡോക്ടര്‍മാര്‍. ബീഫ് റെയ്ഡിന്റെ പേരില്‍ ഹരിയാനയില്‍ അടുത്തിടെ അക്രമവും ബലാത്സംഗവും നടന്നിരുന്നു. ബീഫ് കഴിച്ചുവെന്നാരോപിച്ചാണ് പെണ്‍കുട്ടികളെ പീഡിപ്പിച്ചത്. ആന്തരികാവയവങ്ങള്‍ ഭാഗികമായി തകര്‍ന്ന അവസ്ഥയിലായിരുന്നു പെണ്‍കുട്ടികള്‍.
ഇതിനിടയില്‍ ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയുടെ കുടുംബത്തെ കൊല്ലുമെന്ന് ഗോരക്ഷാ പ്രവര്‍ത്തകരുടെ ഭീഷണിയുമെത്തി. ബീഫ് കഴിച്ചതിനുള്ള ശിക്ഷയെന്ന് പറഞ്ഞാണ് തന്നെയും സഹോദരിയെയും ഇവര്‍ ബലാത്സംഗം ചെയ്തതെന്ന് കൂട്ടത്തിലൊരാള്‍ വെളിപ്പെടുത്തിയത് പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. എന്നാല്‍, പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഇതുവരെ ഒരു നടപടിയും എടുത്തില്ലെന്നാണ് ആരോപണം.
ഹരിയാനയിലെ മെവാത്ത് ഗ്രാമത്തില്‍ ഓഗസ്റ്റ് 25നായിരുന്നു സംഭവം. ബീഫ് കഴിച്ചുവെന്നാരോപിച്ച് പത്തോളം പേര്‍ വീട്ടില്‍ അതിക്രമിച്ചുകയറുകയായിരുന്നു. കുടുംബത്തിലെ 16 ഉം 21 ഉം വയസുള്ള പെണ്‍കുട്ടികളെയാണ് കൂട്ടബലാത്സംഗം ചെയ്തത്. ഭീഷണിയെത്തിയതോടെ ഗ്രാമം വിട്ട് മറ്റൊരിടത്ത് രക്ഷ തേടിയിരിക്കുകയാണ് പെണ്‍കുട്ടിയുടെ കുടുംബം.
Post Your Comments