NewsInternational

പാകിസ്ഥാന് ഇന്ത്യയെ ഭയം : അഫ്ഗാനിസ്ഥാൻ

ന്യൂയോർക്ക്: ഭീകരവാദത്തിനെതിരെ പാകിസ്ഥാൻ കർശന നിലപാട് സ്വീകരിക്കാത്തതിന് കാരണം അവർക്ക് ഇന്ത്യയോടുള്ള ഭയം ആണെന്ന് അഫ്ഗാനിസ്ഥാൻ വിദേശകാര്യമന്ത്രി സലാഹുദ്ദീൻ റബ്ബാനി . കൂടാതെ പാക് സൈന്യവും ജനങ്ങളും സൃഷ്ടിക്കുന്ന സമ്മർദ്ദവും മറ്റു രാജ്യങ്ങളിലുള്ള വിശ്വാസക്കുറവും പാകിസ്ഥാനെ ഭീകരവാദത്തോട് അടുത്ത് നിർത്തുന്നതായും അദ്ദേഹം വ്യക്തമാക്കി.

പാകിസ്ഥാനിലെ ഭീകരരുടെ താവളങ്ങൾ നശിപ്പിക്കണമെന്നും ഭീകരവാദത്തെ തടയാൻ നടപടിയെടുക്കണമെന്നും സലാഹുദ്ദീൻ റബ്ബാനി ആവശ്യപ്പെട്ടു. അഫ്ഗാനിസ്ഥാനിനോട് പാക്കിസ്ഥാനുള്ള വിശ്വാസക്കുറവ് ചർച്ചകളിലൂടെ പരിഹരിക്കുന്നതിന് തയാറാണെന്നും റബ്ബാനി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button