NewsIndia

സൈനികരെ‍ സഹായിക്കാന്‍ ഒരു രൂപ സംഭാവന ആവശ്യപ്പെടുന്ന വൈറല്‍ സന്ദേശത്തെപ്പറ്റി സൈന്യത്തിന്‍റെ തന്നെ വിശദീകരണം!

“ഒരു ദിവസം ഒരു രൂപ വീതം സംഭാവന ചെയ്ത് ഇന്ത്യന്‍ സൈന്യത്തിന്റെ പോരാട്ടത്തില്‍ പങ്കാളികളാകാന്‍ മോദി സര്‍ക്കാരിന്റെ പുതിയ പദ്ധതി. ചരിത്രത്തില്‍ ഇതുവരെ നടപ്പിലാക്കാത്ത രീതിയില്‍ രാജ്യസേവനത്തിനിടയില്‍ പരുക്കു പറ്റുന്ന സൈനികരെ സഹായിക്കുന്നതിനും, ആയുധങ്ങള്‍ വാങ്ങുന്നതിനും മറ്റും പൊതുജനങ്ങള്‍ക്കു കൂടി പങ്കാളിത്തം നല്‍കുന്ന പുതിയ പദ്ധതിക്കാണ് മോദി സര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുന്നത്.
പാക്കിസ്താന്റെ സൈനിക ചിലവിനേക്കാള്‍ വലിയ സംഖ്യ സമാഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി. 130 കോടി ജനങ്ങളിൽ 100 കോടി ജനങ്ങള്‍ ഒരു രൂപ നിക്ഷേപിച്ചാല്‍ ദിവസേന 100 കോടി രൂപ ലഭിക്കും. മാസത്തില്‍ 3000 കോടി രൂപ സമാഹരിക്കാൻ സാധിക്കും. അത് ഒരു വർഷമാകുമ്പോൾ 36000 കോടി രൂപ. ഈ പദ്ധതിയിലേക്ക് സംഭാവന ചെയ്ത സൈന്യത്തിന്റെ പോരാട്ടത്തില്‍ നിങ്ങള്‍ക്കും പങ്കാളികളാകാൻ സാധിക്കും. സംഭാവനകള്‍ നിക്ഷേപിക്കാനായി പൊതുജന താത്പര്യാര്‍ത്ഥം സിന്‍ഡിക്കേറ്റില്‍ ബാങ്കില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. ആര്‍ക്കും ഒരു രൂപയില്‍ തുടങ്ങി എത്ര ചെറിയ തുകയും നിക്ഷേപിക്കാവുന്നതാണ്. രാജ്യത്തിന്റെ പോരാട്ടത്തില്‍ നേരിട്ട് പങ്കാളിയാവാനുള്ള ഈ സുവര്‍ണ്ണാവസരം ആരും പാഴാക്കാതിരിക്കുക.
SYNDICATE BANK
A/C NAME: ARMY WELFARE FUND BATTLE CASUALTIES
A/C NO: 90552010165915
IFSC CODE: SYNB0009055
SOUTH EXTENSION BRANCH, NEW DELHI.”
ഇതാണ് ബാങ്ക് വിവരങ്ങൾ. ദിവസങ്ങളായി വാട്ട്‌സാപ്പില്‍ പ്രചരിക്കുന്ന വൈറല്‍ സന്ദേശമാണിത്. ഇത് പ്രചരിച്ചു തുടങ്ങിയത് മുതല്‍ സന്ദേശത്തിനു പിന്നിലെ വാസ്തവമറിയാനായി ജനങ്ങള്‍ നിരവധി ചോദ്യങ്ങളാണ് നിരന്തരം ഉന്നയിക്കുന്നത്. ആള്‍ക്കാരുടെ സംശയങ്ങളെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം ഔദ്യോഗിക സര്‍ക്കുലര്‍ പുറപ്പെടുവിപ്പിച്ച് വാര്‍ത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ സൈന്യം ട്വിറ്ററിലൂടെ പുറത്തുവിട്ട സര്‍ക്കുലര്‍ പ്രകാരം വാട്ട്‌സാപ്പുകളില്‍ പ്രചരിക്കുന്ന സന്ദേശം വാസ്തവമാണെന്നും കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ അറിവോടെയാണ് സന്ദേശം പ്രചരിക്കുന്നതെന്നും വ്യക്തമായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button