ഗ്രൂപ്പ് ചാറ്റുകളിൽ ഒരു വ്യക്തിയെ പ്രത്യേകം മെൻഷൻ ചെയ്ത മെസ്സേജ് അയക്കാൻ വാട്സ്ആപ്പ് സൗകര്യമൊരുക്കിയിരുന്നു. ഇപ്പോൾ ഗ്രൂപ്പ് ചാറ്റുകളില്‍ ഒരു വ്യക്തിയെ പ്രത്യേകമായി മെന്‍ഷന്‍ ചെയ്ത് സന്ദേശങ്ങള്‍ അയക്കാമെന്ന പുതിയ ഫീച്ചർ വാട്സ്ആപ്പ് അവതരിപ്പിച്ചു.
ഫേസ്ബുക്കിൽ സുഹൃത്തുക്കളെ മെൻഷൻ ചെയ്യാൻ ഉപയോഗിക്കുന്ന അതേ രീതി തന്നെയാണ് വാട്സ്ആപ്പിലും ഉപയോഗിക്കുന്നത്. സന്ദേശത്തോടൊപ്പം ‘@’ എന്ന ചിഹ്നം ചേര്‍ത്താല്‍ ഗ്രൂപ്പിലെ മുഴുവൻ ആളുകളുടെയും പേര് വരും. അതിൽ ആർക്കാണോ അയക്കേണ്ടത് അവരെ തിരഞ്ഞെടുത്ത് സന്ദേശം അയക്കാവുന്നതാണ്. ഒന്നിലധികം ആളുകളെ ഈ രീതിയില്‍ മെന്‍ഷന്‍ ചെയ്യാം.
Post Your Comments