തിരുവനന്തപുരം: കേരളത്തില്‍ നടക്കുന്ന പീഡനങ്ങളെക്കുറിച്ച് കെപിസിസി അദ്ധ്യക്ഷന്‍ വി.എം.സുധീരന്‍ പ്രതികരിച്ചു. കേരളത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതത്വമില്ലെന്ന് സുധീരന്‍ പറയുന്നു. കേരളം ലജ്ജിച്ച് തലതാഴ്‌ത്തേണ്ട ക്രൂരസംഭവങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.
കൊല്ലം കടയ്ക്കലില്‍ കാന്‍സര്‍ രോഗിയായ വൃദ്ധ പീഡനത്തിന് ഇരയായതും തിരുവനന്തപുരം സ്വദേശിയായ പ്രായൂര്‍ത്തിയാകാത്ത പെണ്‍കുട്ടി തൊടുപുഴയില്‍ വച്ച് കൂട്ടബലാത്സംഗത്തിന് ഇരയായതും കേരളത്തിന് അപമാനകരമായ സംഭവമെന്ന് അദ്ദേഹം വ്യക്തമാക്കി. കിരാതവും മനുഷ്യത്വമില്ലാത്തതുമായ സംഭവങ്ങള്‍ക്കുപിന്നിലെ പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം.
നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ തുടരുന്നത് ആശങ്കാജനകമാണെന്നും സുധീരന്‍ അഭിപ്രായപ്പെട്ടു.
Post Your Comments