NewsIndia

ടൈപ്പിംഗില്‍ വ്യത്യസ്തമായ ഗിന്നസ് റെക്കോര്‍ഡുമായി ഇന്ത്യാക്കാരന്‍

ദില്ലി : ടൈപ്പിംഗില്‍ പുതിയ ഗിന്നസ് റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് വിനോദ് കുമാര്‍ ചൗധരി.മൂക്ക് കൊണ്ട് ടൈപ്പ് ചെയ്താണ് വിനോദ് കുമാര്‍ ഗിന്നസ് ബുക്കിൽ ഇടം നേടിയത്.46.30 സെക്കന്റിലാണ് വിനോദ് ഒരു വാക്യം ടൈപ്പ് ചെയ്ത് തീര്‍ത്തത്. ഇതോടെ മുഹമ്മദ് ഖുര്‍ഷീദ് ഹുസൈന്‍ സ്ഥാപിച്ച് 47.44 എന്ന റെക്കോര്‍ഡാണ് വിനോദ് മറികടന്നത്.

വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമാണ് തന്നെ ഇതിന് പ്രേരിപ്പിച്ചതെന്നും ഇതിനായി ദിവസവും നാലു മണിക്കൂറാണ് പരിശീലനം നടത്തിയതെന്നും വിനോദ് പറഞ്ഞു.മൂക്ക് കൊണ്ടു മാത്രമല്ല കണ്ണ് കെട്ടി ടൈപ്പ് ചെയ്യുന്നതിലും മിടുക്കനാണ് വിനോദ്. കണ്ണുകള്‍ മൂടിക്കെട്ടി ഇംഗ്ലീഷ് അക്ഷരമാലകള്‍ ഏറ്റവും വേഗത്തില്‍ ടൈപ്പ് ചെയ്ത വ്യക്തിയെന്ന് ലോകറെക്കോര്‍ഡും നിലവില്‍ വിനോദിന്റെ പേരിലാണ്. 6.71 സെക്കന്റിലാണ് വിനോദ് ഈ നേട്ടം സ്വന്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button