തിരുവനന്തപുരം: വിജിലന്‍സിനായി പുതിയ സംവിധാനം ഏര്‍പ്പെടുത്തണമെന്നാവശ്യവുമായി ജോക്കബ് തോമസ് രംഗത്തെത്തിയതിനെതിരെ പിസി ജോര്‍ജ് രംഗത്ത്. വിജിലന്‍സ് ഓഫിസുകളോട് ചേര്‍ന്ന് ലോക്കപ്പുകള്‍ നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ് സര്‍ക്കാരിന് കത്ത് കൈമാറി.
പ്രതികളെ അറസ്റ്റ് ചെയ്യാനും ചോദ്യം ചെയ്യാനും വിജിലന്‍സിന് പ്രത്യേക സംവിധാനം വേണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു. നിലവിലുളള വിജിലന്‍സ് സംവിധാനം അടിമുടി മാറ്റണമെന്നാണ് ആവശ്യം. എന്നാല്‍, ഈ ഒരു ആവശ്യം അനാവശ്യമാണെന്നാണ് ജോര്‍ജ് പറഞ്ഞത്. പുതിയ ജയിലുകളുളള കേരളമല്ല, ജയിലുകള്‍ ഇല്ലാത്ത കേരളമാണ് വേണ്ടത്.
വിജിലന്‍സ് ഡയറക്ടറുടെ പുതിയ നിര്‍ദേശം ദുര്‍വ്യയം ഉണ്ടാക്കുകയേയുള്ളൂ. കേരളത്തില്‍ ആവശ്യത്തിന് പൊലീസ് സ്റ്റേഷനുകളും ജയിലുകളും ഇപ്പോളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിജിലന്‍സിന് ഈ സംവിധാനം ഉപയോഗിക്കാം. അല്ലാതെ പുതുതായി ഒന്നും നല്‍കാനാവില്ലെന്നും പിസി ജോര്‍ജ് വ്യക്തമാക്കി.
Post Your Comments