India

ഭീകരതയ്‌ക്കെതിരായി തിരിച്ചടിയ്ക്കണമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി : ഇന്ത്യയിലേക്കുള്ള നുഴഞ്ഞുകയറ്റത്തിനെതിരെ ശക്തമായ പ്രത്യാക്രമണം നടത്തണമെന്നും ഭീകരതയ്‌ക്കെതിരെ മൃദുസമീപനം വേണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാകാര്യ സമിതിയിലാണ് നിര്‍ദേശം, ഭീകരവിരുദ്ധ നടപടികളുടെ ഏകോപനച്ചുമതല ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന് നല്‍കാനും തീരുമാനമായി.

പാക് അധിനിവേശ കശ്മീരിലെ ഭീകരക്യാംപുകള്‍ വ്യോമാക്രമണം നടത്തി തകര്‍ക്കുക, പാക് സൈനിക പോസ്റ്റുകള്‍ക്കു നേരെ ആക്രമണം നടത്തുക തുടങ്ങി തിരിച്ചടിക്ക് അഞ്ച് നിര്‍ദേശങ്ങളാണ് കേന്ദ്രസര്‍ക്കാരിന്റെ മുന്‍പിലുള്ളത്. എന്നാല്‍ ഓരോ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുമ്പോഴുമുണ്ടാകുന്ന വരും വരായ്കകളെക്കുറിച്ചുള്ള ആശങ്കകളാണു കേന്ദ്രസര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നത്. ഉറിയിലെ ഭീകരാക്രമണത്തെത്തുടര്‍ന്നുണ്ടായ ജനരോഷവും സൈനികരോഷവും എങ്ങനെ അതിജീവിക്കുമെന്നതാണു സര്‍ക്കാര്‍ നേരിടുന്ന പ്രധാനചോദ്യം.

അതിനിടെ, ഉറിയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച കേന്ദ്രമന്ത്രിസഭാ സമിതിയുടെ അടിയന്തരയോഗം സമാപിച്ചു. ഭീകരാക്രമണത്തിന് ഏതു രീതിയില്‍ തിരിച്ചടി നല്‍കണമെന്നതു സംബന്ധിച്ച് യോഗം ചര്‍ച്ചചെയ്തായാണ് സൂചന. പാകിസ്ഥാനില്‍ നടക്കുന്ന സാര്‍ക്ക് സമ്മേളനം ബഹിഷ്‌ക്കരിക്കുന്ന കാര്യം വിദേശകാര്യ മന്ത്രാലയത്തിന്റെ പരിഗണനയിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button