കൊച്ചി: റോഡ് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കായി എറണാകുളത്തെ ഈസ്റ്റ് ട്രാഫിക് പോലീസ് സ്‌റ്റേഷനില്‍ പുതിയ ശിക്ഷ. ഇംപോസിഷന്‍ എഴുതിക്കലും മോര്‍ച്ചറിക്കുള്ളില്‍ ഇരുത്തിയുള്ള ക്ലാസുകളുമൊക്കെയാണ് നിയമം ലംഘിക്കുന്നവർക്കുള്ള ശിക്ഷയായി ഇവിടെ നൽകുന്നത്. റോഡ് നിയമം ലംഘിച്ചാല്‍ ‘ഞാന്‍ ഇനി നിയമം ലംഘിച്ച് വാഹനം ഓടിക്കില്ല’ എന്ന് നൂറ് പ്രാവശ്യം എഴുതാന്‍ വേണ്ടി ഇവിടെ ഒരു മേശയും കസേരയും മാറ്റിയിട്ടിട്ടുണ്ട്.
യുവാക്കളും ബസ് ഡ്രൈവര്‍മാരുമാണ് കൂടുതലും ഈ ശിക്ഷാ വിധിക്ക് ഇരയാകുന്നത്. പുതിയ നടപടിയിലൂടെ മദ്യപിച്ച് വാഹനമോടിക്കുന്നവരുടെയും നിയമം അനുസരിക്കാത്തവരുടെയും എണ്ണത്തിൽ വളരെയധികം കുറവുണ്ട്. നിയമം ലംഘിച്ച എട്ട് കൗമാരക്കാരെ മോര്‍ച്ചറിയില്‍ കൊണ്ടുപോയി ബൈക്ക് ആക്‌സിഡന്റിൽ മരിച്ച യുവാവിന്റെ മൃതദേഹം കാട്ടികൊടുത്തിരുന്നു. ഇങ്ങനെ കാണിക്കുന്നത് യുവാക്കൾക്ക് ബോധവൽക്കരണം നൽകുന്നതിന് തുല്യമാണെന്ന് അധികൃതർ വ്യക്തമാക്കുന്നു.
Post Your Comments