IndiaTechnology

റോബോട്ട് എത്തുന്നതോടെ റെയ്മണ്ട്‌സ് 10,000 തൊഴിലാളികളെ പിരിച്ചുവിടുന്നു

ചെന്നൈ: റോബോട്ടിന്റെ കടന്നുവരവ് ജനങ്ങളെ പ്രതിസന്ധിലാഴ്ത്തുമെന്നുറപ്പാണ്. ജനങ്ങളുടെ അധികാരപരിധിയില്‍ റോബോട്ടുകള്‍ കൈകടത്തുന്നതോടെ പലതും നഷ്ടപ്പെട്ടേക്കാം. എല്ലാ പ്രവൃത്തികളും റോബോട്ട് ചെയ്യുമെങ്കില്‍ പിന്നെ ജോലിക്കാരുടെ ആവശ്യം എവിടെയും വേണ്ടിവരില്ലല്ലോ. അങ്ങനെ വരുമ്പോള്‍ പലര്‍ക്കും അവരുടെ വരുമാനമാര്‍ഗം നഷ്ടപ്പെട്ടേക്കാം.

വസ്ത്ര വ്യാപാര രംഗത്തെ ഭീമന്മാരായ റെയ്മണ്ട്‌സാണ് റോബോട്ടിനെ രംഗത്തിറക്കുന്നത്. വസ്ത്ര ഉല്‍പ്പാദനശാലകളിലാണ് റോബോട്ടുകള്‍ ജോലി ചെയ്യാനൊരുങ്ങുന്നത്. ഇതുവഴി പതിനായിരത്തോളം പേര്‍ക്ക് ജോലി നഷ്ടമാകുമെന്നുറപ്പായി. തൊഴിലാളികളെ പിരിച്ചുവിടാന്‍ ഒരുങ്ങുകയാണ് റെയ്മണ്ട്‌സ്.

ഇവരുടെ 16 ശാലകളിലാണ് റോബോട്ടുകളെ നിയമിക്കുക. ഓരോ ശാലകളിലും 2,000ത്തോളം പേരാണ് ജോലി ചെയ്യുന്നത്. 30,000 പേരില്‍ നിന്ന് 20,000 പേര്‍ മാത്രമാക്കി ചുരുക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. 100 ജീവനക്കാര്‍ക്ക് പകരം ഒരു റോബോട്ട് മതിയെന്നാണ് കമ്പനിയുടെ വാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button