ന്യൂഡല്‍ഹി: ബീഫ് റെയ്ഡിന്റെ പേരില്‍ അക്രമത്തിനിരയായ കുടുംബങ്ങളെ ഇടത് എംപിമാര്‍ സന്ദര്‍ശിച്ചു. ഹരിയാനയില്‍ ബീഫ് റെയ്ഡിന്റെ മറവില്‍ ബലാത്സംഗവും കൊലപാതകവും നടന്നിരുന്നു. എന്നാല്‍, സംഭവത്തിനെതിരെ പോലീസ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് ആരോപണം.
യഥാര്‍ത്ഥ പ്രതികളെ പിടികൂടുന്നതില്‍ പൊലീസ് വിമുഖത കാട്ടുകയാണെന്ന് ഇടത് എംപിമാര്‍ പറയുന്നു. സിപിഐഎം ലോക്സഭാ കക്ഷി നേതാവ് പി കരുണാകരന്‍ എംപിയും സംഘവുമാണ് സന്ദര്‍ശനം നടത്തിയത്. സംഭവത്തില്‍ 10 പേരില്‍ നാല് പേരെ മാത്രമാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും പി കരുണാകരന്‍ എംപി പറഞ്ഞു.
സംഭവത്തിനുപിന്നില്‍ ആര്‍എസ്എസുകാരാണെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ പറയുന്നു. സംഭവത്തിനുപിന്നില്‍ ആരായിരുന്നാലും പിടികൂടണമെന്ന് ഇടത് എംപിമാര്‍ പറയുന്നു.
Post Your Comments