NewsIndia

സുപ്രീംകോടതി വിധി ലംഘിക്കുമെന്ന് സൂചനകള്‍ നല്‍കി കര്‍ണ്ണാടക

ബെംഗളൂരു: കര്‍ണാടകയില്‍ കാവേരി നദീജല വിഷയത്തില്‍ മന്ത്രിസഭായോഗം തുടങ്ങി. തമിഴ്‌നാടിന് 6000 ക്യൂസെക് വെളളം നല്‍കണമെന്ന സുപ്രീംകോടതി വിധി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടാണ് യോഗം. അതേസമയം കര്‍ണാടക കോടതി വിധി നടപ്പിലാക്കില്ല എന്നാണ് ബെംഗളൂരുവില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രിയടക്കം മുഴുവന്‍ മന്ത്രിമാരും സംസ്ഥാനത്തുനിന്നുള്ള രാജ്യസഭാംഗങ്ങളും ലോക്‌സഭാംഗങ്ങളും കോടതി വിധിക്കെതിരെ പ്രതിഷേധിച്ച് രാജിവെച്ചേക്കുമെന്നും പറയുന്നുണ്ട്.

തമിഴ്നാടിന് ഇനി വെള്ളം വിട്ടുകൊടുക്കേണ്ടതില്ല എന്നാണ് എല്ലാ കക്ഷികളുടെയും തീരുമാനം. എല്ലാ കക്ഷികളും ലോക്‌സഭാ രാജ്യസഭാ അംഗങ്ങളെ രാജിവെപ്പിച്ച് കോടതി വിധിയോടുള്ള പ്രതിഷേധം രേഖപ്പെടുത്താന്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. വിഷയത്തില്‍ സംസ്ഥാന ഘടകത്തിന്റെ തീരുമാനത്തിനു പിന്തുണ തേടി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ സിദ്ധരാമയ്യ സമീപിച്ചിരുന്നു. രാജിവച്ചാൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും അധികാരത്തില്‍ എത്താമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്.

തമിഴ്‌നാടിന് ഇനി വെള്ളം വിട്ടുകൊടുക്കേണ്ടതില്ല എന്നാണ് സര്‍ക്കാരിന്റെ തീരുമാനം. കര്‍ണാടകയിലെ അണക്കെട്ടുകളില്‍ ആവശ്യത്തിന് വെള്ളമില്ലാത്തതും വരള്‍ച്ചാ ഭീഷണി നിലനില്‍ക്കുന്നതിനാലും വെള്ളം വിട്ടുകൊടുക്കാനാകില്ല എന്നാണ് കര്‍ണാടകത്തിന്റെ നിലപാട്. പക്ഷെ കര്‍ണാടകം സുപ്രീംകോടതി ഉത്തരവ് ലംഘിച്ചാല്‍ പ്രതിസന്ധി ഉണ്ടാവാൻ സാധ്യത ഉണ്ട്. രാജ്യത്ത് ആദ്യമായാകും ഒരു മുഖ്യമന്ത്രി ഉന്നത നീതിപീഠത്തിന്റെ ഉത്തരവ് ലംഘിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button