India

പാക് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചു

ന്യൂഡല്‍ഹി : ഇന്ത്യയിലെ പാക് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചു. ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയിലെ പാക് ഹൈക്കമ്മിഷണര്‍ അബ്ദുള്‍ ബാസിതിനെ വിദേശകാര്യ മന്ത്രാലയത്തിലേയ്ക്കു വിളിച്ചു വരുത്തി വിശദീകരണം തേടിയത്. ആക്രമണത്തിലെ പങ്ക് പാകിസ്താന്‍ നിഷേധിച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ നീക്കം.

ഉറി ഭീകരാക്രണത്തിലുള്ള ശക്തമായ അതൃപ്തി വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍ അറിയിച്ചു. കൂടാതെ ആക്രമണത്തില്‍ പാക് പങ്കിനുള്ള തെളിവും കൈമാറിയിട്ടുണ്ട്. വളരെ ഗുരുതരമായ ആശങ്കയാണ് അതിര്‍ത്തിയില്‍ നടക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്. ഉറി ആക്രമണത്തില്‍ കൊല്ലപ്പെട്ട നാലു തീവ്രവാദികളുടെ ഗ്രനേഡുകളിലും ഭക്ഷണത്തിലും പാക് മുദ്രകള്‍ കണ്ടെത്തിയതായി ഇന്ത്യ അറിയിച്ചു. അതേസമയം, ഇന്ത്യക്കെതിരായ ഭീകരതക്ക് പാക് മണ്ണ് ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് പാക് പ്രതിനിധി പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button