ദില്ലി: ഉറിയിലുണ്ടായതിന് സമാനമായ ആക്രമണം പാകിസ്താനിലും നടത്തണമെന്ന് ബിജെപി എംപി ആര് കെ സിങ്. പാകിസ്താന് ഭീകരാക്രമങ്ങള്‍ നിര്‍ത്തണമെങ്കില്‍ അതേ അളവില്‍ തന്നെ ഇന്ത്യ തിരിച്ചടിയ്ക്കുകയാണ് വേണ്ടതെന്നും അല്ലെങ്കിൽ ഇനിയും അവര്‍ ഇത്തരത്തില്‍ തന്നെ പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യക്ക് നഷ്ടങ്ങൾ ഉണ്ടാകാൻ പാടില്ലെന്നും മറിച്ച് നാശനഷ്ടങ്ങൾ പാകിസ്താനായിരിക്കണം ഉണ്ടാകേണ്ടതെന്നും എന്നാൽ മാത്രമേ അവർ പഠിക്കുകയുള്ളുവെന്നും ആർ കെ സിങ് വ്യക്തമാക്കി.
ഉറിയിലെ ആക്രമണത്തിന് പിന്നാലെ പാകിസ്താനെതിരെ ലോകരാഷ്ട്രങ്ങള്‍ രംഗത്തെത്തിയിരിക്കുകയാണ്.അതിനിടെ കശ്മീര്‍ പ്രശ്നം ഉയര്‍ത്തിക്കാട്ടി ഐക്യരാഷ്ട്രസഭ പൊതു സമ്മേളനത്തിനെത്തിയ പാകിസ്താന് വന്‍ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പാകിസ്താന്റെ ആവര്‍ത്തിച്ചുള്ള ആവശ്യങ്ങള്‍ അവഗണിക്കുകയായിരുന്നു.
Post Your Comments