സ്വാതിയുടെ കൊലപാതകവും പ്രതി രാം കുമാറിന്റെ ആത്മഹത്യയിലുമൊക്കെ ദുരൂഹത നിഴലിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ സ്വാതിയുടെ ഘാതകന് ആത്മഹത്യ ചെയ്തതാണോയെന്നാണ് പുതുതായി ഉയരുന്ന ചോദ്യം. ആശുപത്രിയില്‍ എത്തിക്കുന്നതിനുമുന്‍പ് രാം മരണപ്പെട്ടെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
ജയില്‍ സുരക്ഷയിലെ പാളിച്ചയാണോ മരണകാരണം? ഇങ്ങനെ പല ചോദ്യങ്ങളാണ് ഉയര്‍ന്നുവരുന്നത്. സ്വാതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി രാം കുമാറിനെ ചെന്നൈ പുഴാല്‍ ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് ഞായറാഴ്ച്ചയാണ്. വൈദ്യുതി വയര്‍ കടിച്ചാണ് ഇയാള്‍ ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറയുന്നു. എന്നാല്‍, യഥാര്‍ത്ഥത്തില്‍ അതാണോ സംഭവിച്ചത്?
മരണം സംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിക്കാന്‍ ഈ നിമിഷം വരെ പൊലീസ് തയ്യാറായിട്ടില്ല. കഴുത്തിലും നെഞ്ചിലും പൊള്ളലേറ്റ രാംകുമാര്‍ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ തന്നെ മരിച്ചിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. രാംകുമാറിന്റേത് ദുരൂഹമരണമാണെന്നും സ്വതന്ത്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകരും രാഷ്ട്രീയ പാര്‍ട്ടികളും ദളിത് സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
പ്രതിഷേധം ശക്തമായപ്പോള്‍ മനുഷ്യാവകാശ കമ്മീഷന് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. ഉടന്‍ റിപ്പോര്‍ട്ട് നല്കാന് പൊലീസിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ജൂണ്‍ 24നാണ് സ്വാതിയെ(24) എഞ്ചിനീയറിംഗ് ബിരുദധാരിയായ രാംകുമാര്‍ നുങ്കംപക്കം റെയില്‍വേസ്റ്റേഷനില്‍ വച്ച് വെട്ടിക്കൊലപ്പെടുത്തിയത്. രാംകുമാറിനെ പിന്നീട് തിരുനല്‍വേലിയില്‍ നിന്നും പൊലീസ് പിടികൂടുകയായിരുന്നു.
Post Your Comments