ജിദ്ദ : സൗദി അറേബ്യയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട 17 അംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്തവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടും. പിടിയിലായവരില്‍ 14 പേര്‍ സൗദി സ്വദേശികളാണ്. ബാക്കിയുള്ളവര്‍ യെമന്‍, പലസ്തീന്‍, ഈജിപ്ത് സ്വദേശികളാണ് . ഇവരില്‍ നിന്ന് ബെല്‍റ്റ് ബോംബും സ്‌ഫോടക വസ്തുക്കളും സൗദി പൊലീസ് പിടിച്ചെടുത്തു.
സാധാരണ ജനങ്ങള്‍, മതപണ്ഡിതര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍, സൈനിക താവളങ്ങള്‍, സാമ്പത്തിക കേന്ദ്രങ്ങള്‍ തുടങ്ങിയവയാണ് ഭീകരാക്രമണത്തിന് സംഘം ലക്ഷ്യമിട്ടിരുന്നത്. ഇവര്‍ ദാഇഷ് രാജ്യാന്തര തീവ്രവാദ ഗ്രൂപ്പിന് സാങ്കേതിക സഹായമുള്‍പ്പെടെ ചെയ്തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
Post Your Comments