ആലപ്പുഴ: ആലപ്പുഴ ബീച്ചിലും സമീപപ്രദേശങ്ങളിലും ചുറ്റിക്കറങ്ങുന്ന കമിതാക്കളെ പോകാനായി പുതിയ സേന ഇറങ്ങി. ക്ലാസ് കട്ട് ചെയ്ത് കുട്ടികൾ കറങ്ങി നടക്കുന്നെന്ന് ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച പരാതിയെ തുടർന്നാണ് ഈ നടപടി. മുന്നൂറിലധികം പേരെയാണ് ഇതുവരെ പിടികൂടിയിരിക്കുന്നത്. പിടിയിലായവരെല്ലാം 18 വയസിൽ താഴെയുള്ളവരാണ്. അതുകൊണ്ട് തന്നെ രക്ഷിതാക്കളെ വിളിച്ചുവരുത്തിയാണ് യവരെ വിട്ടയക്കുന്നത്.
ആലപ്പുഴ നഗരം , ബീച്ച്, കടപ്പുറം, റെയില്‍വേ സ്‌റ്റേഷന്‍, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ്, പുന്നമട, എന്നിവടങ്ങളിലാണ് പ്രധാനമായും പരിശോനകള്‍ നടക്കുന്നത്. മറ്റ് ജില്ലയിൽ നിന്നുള്ള വിദ്യാർത്ഥികളും ഇവിടെ എത്താറുണ്ട്. യൂണിഫോം മാറ്റി കയ്യിൽ സൂക്ഷിച്ചിരിക്കുന്ന മറ്റ് വസ്ത്രങ്ങൾ ധരിച്ചാണ് വിദ്യാർത്ഥികൾ എത്താറുള്ളത്. കൂടാതെ കഞ്ചാവ് വിൽപ്പനയും അനാശാസ്യവും നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ആലപ്പുഴ ബീച്ചിന്റെ തെക്കുഭാഗത്തുള്ള കാറ്റാടി ചുവട്ടിലും വടക്കുഭാഗത്തുള്ള കല്ലുകള്‍ക്കിടയിലും പോലീസ് സുരക്ഷ ശക്തമാക്കി
Post Your Comments