KeralaNews

കാമുകിയുടെ മരണവാർത്ത അറിഞ്ഞ കാമുകൻ ആത്മഹത്യ ചെയ്തു

പരപ്പ: ഒരുമിച്ച് ആത്മഹത്യക്ക് ശ്രമിച്ച കമിതാക്കളില്‍ രക്ഷപ്പെട്ട കാമുകന്‍, കാമുകി മരിച്ച വിവരമറിഞ്ഞു ജീവനൊടുക്കി. ബാനം ഹൈസ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയും പുലിയംകുളം കോളനിയിലെ കുറ്റിയാട്ടുവീട്ടില്‍ കെ. ബാലകൃഷ്ണന്റെ മകളായ രാധിക (17 ),യാണ് മരിച്ചത് . വിവരമറിഞ്ഞ് പുലിയംകുളത്തെ വില്ല്യാട്ട് വീട്ടില്‍ പരേതനായ അമ്പാടിയുടെയും തമ്പായിയുടേയും മകനും തെങ്ങുകയറ്റ തൊഴിലാളിയുമായ നന്ദകുമാര്‍ (19) ആത്മഹത്യ ചെയ്തു .

കഴിഞ്ഞ മൂന്നിനാണ് ഇരുവരേയും വിഷം ഉളളില്‍ച്ചെന്ന് അവശനിലയില്‍ കണ്ടെത്തുകയും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാൽ രാധികയുടെ നില ഗുരുതരമായതിനെ തുടർന്ന് രാധികയെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. നന്ദകുമാറിനെ ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. ഇതിനിടെ രാധികയുടെ നില വഷളാവുകയും മരിക്കുകയും ചെയ്തതിനെ തുടർന്ന് നന്ദകുമാർ വീടിനു സമീപത്തെ കശുമാവില്‍ തൂങ്ങിമരിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button