ന്യൂഡൽഹി:പാക്കിസ്ഥാന്റെ സുരക്ഷയ്ക്ക് ഭീഷണി നേരിടേണ്ടി വന്നാൽ അണ്വായുധം പ്രയോഗിക്കാൻ മടിക്കില്ലെന്ന് പാക്ക് പ്രതിരോധ മന്ത്രി ഖോജ ആസിഫ്.പ്രമുഖ പാക് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.രാജ്യം വലിയ സുരക്ഷാ ഭീഷണി നേരിടേണ്ടിവന്നാൽ ഒന്നും നോക്കാനില്ലെന്നും സുരക്ഷാ ഭീഷണി നേരിടുമ്പോൾ പിന്നെ ആരെയാണ് ഭയക്കാനുള്ളതെന്നും എന്നാൽ ഇന്ത്യയുമായി യുദ്ധമുണ്ടാകാനുള്ള സാഹചര്യം ഇല്ലെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയെ തകർക്കാൻ വേണ്ടിയുള്ള അണ്വായുധങ്ങൾ പാക്കിസ്ഥാന്റെ കയ്യിലുണ്ടെന്ന് നേരത്തെ തന്നെ റിപ്പോർട്ട് വന്നിരുന്നു.പാക്കിസ്ഥാൻ പുതിയ അണ്വായുധങ്ങളും അണ്വായുധ മിസൈലുകളും വികസിപ്പിക്കുന്നുണ്ട്.പാക്കിസ്ഥാന്റെ അണ്വായുധ ശേഷി 110 മുതല്‍ 130 വരെയാണ്.ലോകത്തിൽ അതിവേഗത്തിൽ വളരുന്ന ആണവ ശക്തിയായ പാക്കിസ്ഥാൻ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രം നിർമിക്കുന്നുവെന്നുള്ള റിപ്പോർട്ടുകളും വന്നിട്ടുണ്ട്.ഇസ്‍ലാമാബാദിൽ നിന്നു 30 കിലോമീറ്റർ കിഴക്ക് കഹ്ത പട്ടണത്തിലാണ് ആണവകേന്ദ്രം നിർമിക്കുന്നതെന്നാണ് പ്രതിരോധ വിദഗ്ധരുടെ കണ്ടെത്തൽ.ഉപഗ്രഹചിത്രങ്ങൾ അപഗ്രഥിച്ചതിൽ നിന്നാണ് ആണവകേന്ദ്രത്തിന്റെ നിർമാണ കാര്യങ്ങൾ അറിയാൻ സാധിച്ചതെന്ന് പ്രതിരോധ വിദഗ്ധർ വ്യക്തമാക്കിയിട്ടുണ്ട്..
Post Your Comments