KeralaIndiaNews

ജിഷാവധക്കേസിൽ നിർണ്ണായകമായി പ്രതി അമീറുല്‍ ഇസ്‍ലാമിന്റെ സഹോദരന്‍ ബഹറുല്‍ ഇസ്‍ലാമിന്റെ രഹസ്യമൊഴി പുറത്ത്

 

കൊച്ചി: ജിഷാ വധക്കേസ് പ്രതി അമീറുല്‍ ഇസ്‍ലാമിന്റെ സഹോദരന്‍ ബഹറുല്‍ ഇസ്‍ലാമിന്റെ രഹസ്യമൊഴി പുറത്ത്. ജിഷ കൊല്ലപ്പെട്ട ദിവസം അമീര്‍ തന്നെ വന്നുകണ്ടിരുന്നുവെന്നും മഞ്ഞ ടീഷര്‍ട്ടും നീല ജീന്‍സും ധരിച്ചാണ് അമീര്‍ വന്നതെന്നും തിരികെ പോയപ്പോൾ ഇതു മടക്കി കയ്യില്‍ കൊണ്ടുപോയെന്നും ബഹറിന്റെ മൊഴിയില്‍ പറഞ്ഞിട്ടുണ്ട്.മുതലാളി മർദ്ദിച്ചു, വീണ്ടും മര്‍ദ്ദിക്കുമെന്ന് ഭയമുണ്ടെന്നാണ് അന്നു പറഞ്ഞിരുന്നത്.

മുതലാളിയുമായി തര്‍ക്കമുണ്ടായതിനാല്‍ പകുതി പണിയേ ചെയ്തുള്ളൂ. പണം കിട്ടിയില്ല, എത്രയും പെട്ടെന്ന് നാട്ടില്‍ പോകണം, അതിനായി പണം വേണമെന്ന് ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് ഒരു ബന്ധുവിന്റെ കയ്യില്‍നിന്ന് 2000 രൂപ വാങ്ങിക്കൊടുത്തുവെന്നും ബഹര്‍ പറയുന്നു.മഞ്ഞ ഷര്‍ട്ടുധാരിയെ ജിഷയുടെ വീട്ടില്‍ കണ്ടതായാണ് മുഖ്യസാക്ഷി മൊഴി നല്‍കിയിരുന്നത്. അതേസമയം, അനാറുല്‍ ഇസ്‍ലാമാണ് ജിഷയെ കൊന്നതെന്ന് രഹസ്യമൊഴിയില്‍ പറഞ്ഞിട്ടില്ല.

അതേസമയം, താനല്ല അനറാണ് ജിഷയെ കൊലപ്പെടുത്തിയതെന്ന് അമീര്‍ ഇന്നു കോടതിയില്‍ പറഞ്ഞു. ജാമ്യാപേക്ഷ പരിഗണിക്കവേ എറണാകുളം കോടതിയിലാണ് അമീര്‍ ഇക്കാര്യം പറഞ്ഞത്. എന്നാൽ അനറുല്‍ ഇസ്‍ലാമാണ് ജിഷയെ കൊലപ്പെടുത്തിയതെന്ന് അമീറിന്റെ സഹോദരൻ ബഹറുല്‍ ഇസ്‍ലാം മൊഴി നല്‍കിയെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനുനേരെ കടകവിരുദ്ധമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന രഹസ്യമൊഴി.

shortlink

Related Articles

Post Your Comments

Related Articles


Back to top button