ന്യൂയോര്‍ക്ക്: മാന്‍ഹട്ടനിലെ ഭീകരാക്രമണത്തിന്റെ മുഖ്യസുത്രധാരന്‍ അഹമ്മദ് ഖാന്‍ റഹാമിയെ (28) കുടുക്കാന്‍ സഹായിച്ചത് ഒരു ഇന്ത്യന്‍ വംശജന്റെ അവസരോചിത നീക്കം. അമേരിക്കയിലെ ന്യൂജേഴ്സിയില്‍ ബാര്‍ ഉടമയായ ഹരീന്ദര്‍ ബെയിന്‍സാണ് ഭീകരവാദിയെ പിടികൂടാന്‍ പോലീസിനെ സഹായിച്ചത്. തന്റെ ബാറിന് മുന്നിൽ ആരോ കുടിച്ചു വെളിവില്ലാതെ കിടക്കുകയാണെന്ന് കരുതി അയാളെ വിളിച്ചുണർത്താൻ തുടങ്ങുമ്പോഴാണ് താൻ അൽപ്പം മുൻപ് ടിവിയിൽ കണ്ട ഭീകരൻ ആണ് തന്റെ കടയുടെ മുന്നിൽ കിടന്നുറങ്ങുന്നതെന്നു ഹരീന്ദറിന് മനസ്സിലായത്.
ഹരീന്ദർ അയാളെ ഉണർത്താതെ ഉടന്‍ തന്നെ പോലീസിനെ വിവരം അറിയിച്ചു. പക്ഷെ പോലീസ് എത്തിയതോടെ അഹമ്മദ് തന്റെ കൈയിലുണ്ടായിരുന്ന തോക്കെടുത്ത് നിറയൊഴിക്കാന്‍ തുടങ്ങി. ഒരു പോലീസ് ഉദ്യോഗസ്ഥന് വെടിയേൽക്കുകയും പോലീസ് തിരിച്ചു നടത്തിയ വെടിവെയ്പ്പിൽ അഹമ്മദിന് വെടിയേൽക്കുകയും ചെയ്തു. തുടർന്ന് അയാളെ പോലീസ് തന്നെ കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലാക്കി.
ശനിയാഴ്ച രാത്രി എട്ടരയോടെ (ഇന്ത്യന്‍ സമയം ഞായര്‍ രാവിലെ ആറ്) മാന്‍ഹട്ടനിലെ തിരക്കേറിയ തെരുവിലാണ് സ്ഫോടനമുണ്ടായത്. സംഭവത്തില്‍ 29 പേര്‍ക്ക് പരിക്കേറ്റിരുന്നു. സ്ഫോടനത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നത്.ആക്രമിയെ പിടിച്ചതോടെ ന്യൂജേഴ്സിയിലെ ഹീറോ ആയിരിക്കുകയാണിപ്പോള്‍ ഹരീന്ദര്‍.
Post Your Comments