KeralaNews

വാഹന പരിശോധനയുടെ പേരിൽ ദളിത് യുവാവിന് ക്രൂര മർദ്ദനം; പോലീസ് സ്റ്റേഷൻ ഉപരോധിച്ച്‌ നാട്ടുകാർ

കൊല്ലം: ശൂരനാട് പോലീസ് സ്റ്റേഷനിൽ പട്ടിക ജാതി പട്ടികവർഗ്ഗ വിഭാഗത്തിൽ പ്പെട്ട യുവാവിന് അതിക്രൂരമായ ലോക്കപ്പ് പീഡനമെന്നു പരാതി.ശൂരനാട് തെക്ക് ഇരവിച്ചിറ കിഴക്ക് വിനീത് ഭവനത്തിൽ ബിനുവിനാണ് പോലീസിന്റെ ക്രൂര മർദ്ദനം നേരിടേണ്ടി വന്നത് ഈ കഴിഞ്ഞ ദിവസം (19/9/2016) വൈകിട്ട് ജോലി കഴിഞ്ഞ്  രണ്ടു  ബൈക്കുകളിലായി വരുകയായിരുന്ന ബിനുവിനും സുഹ്യത്ത്  രാജനുമാണ് ഈ ദുരനുഭവം.

തടത്തില്‍ മുക്കില്‍  വാഹന പരിശോധനയിൽ നിന്ന ശൂരനാട് Si സുഹൃത്തായ രാജന്റെ ബൈക്കിന് കൈ കാണിക്കുകയും രാജന്റെ ബൈക്ക് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു . എസ് ഐ കസ്റ്റഡിയിൽ എടുത്ത രാജൻ  എസ് ഐ  യോട് സാർ എന്റെ സുഹൃത്തുക്കൾ ആണ് മുമ്പേ പോയത്എന്നും ഞങ്ങൾ ജോലി കഴിഞ്ഞ് വരുകയാണ് എന്ന് പറഞ്ഞെങ്കിലും എസ് ഐ മുൻപേ പോയ ബൈക്കിലെ ആളിനെ ഇവിടെ വരുത്തിയാൽ തന്നെ വിടാമെന്ന് പറഞ്ഞതായും വിവരം അറിഞ്ഞ് ബിനു ബൈക്കുമായി സ്‌റ്റേഷനിൽ എത്തുകയും ആയിരുന്നു.

എന്നാൽ ബിനുവിനെ യാതൊരു വിധ കേസും രജിസ്റ്റർ ചെയ്യാതെ എസ് ഐ ‘ഇവൻ ഈ രാത്രി മുഴുവൻ ഇവിടെ ഇരിക്കട്ടെ’ എന്ന് പോലീസ് കാരോട് നിർദ്ദേശിച്ചിട്ട് കോട്ടേഴ്സിലേക്ക് പോവുകയും ചെയ്തു. തുടർന്ന് രാവിലെ സ്റ്റേഷനിൽ എത്തിയ എസ് ഐ ബിനുവിനെ ക്രൂരമായി മർദ്ദിച്ചതായാണ് പരാതി. ബോധ രഹിതനായ ബിനുവിനെ ആ സമയത്തു സ്റ്റേഷനിലെത്തിയ RYF കുന്നത്തൂർ മണ്ഡലം പ്രസിഡന്റ് ജിജോ ജോസിന്റെ നേതൃത്വത്തിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് ശാസ്താങ്കോട്ട താലൂക്ക് ആശുപത്രിയിലേക്ക് ബിനുവിനെ പ്രവേശിപ്പിച്ചു.യാതെരുവിധ കേസും രജിസ്റ്റർ ചെയ്യാതെ ഇത്തരത്തിൽ ക്രുരമായ മർദ്ദനമുറ സ്വീകരിച്ച ശുരനാട് എസ് ഐ പ്രൈജു വിനെതിരെ നടപടി ആവിശ്യപ്പെട്ട് ഇന്ന് വൈകിട്ട് ശുരനാട് സ്റ്റേഷനിലേക്ക് RY F പ്രവർത്തകർ പ്രതിക്ഷേധ മാർച്ച് നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button