NewsIndia

കാവേരി തർക്കം: കേസ് ഇന്ന് വീണ്ടും സുപ്രീം കോടതിയിൽ

ബംഗളുരു :കാവേരി നദിയിൽനിന്ന് ഇൗ മാസം 21 മുതൽ 30 വരെ തമിഴ്നാടിന് കർണാടക വെള്ളം വിട്ടുകൊടുക്കണമെന്ന് മേൽനോട്ട സമിതി ഉത്തരവിട്ടു. 3000 ക്യുസെക്സ് വീതം വെള്ളം തമിഴ്നാടിന് വിട്ടുകൊടുക്കണമെന്നാണ് ഉത്തരവ്.മേൽനോട്ട സമിതി അധ്യക്ഷനും കേന്ദ്ര ജലവിഭവ സെക്രട്ടറിയുമായ ശശി ശേഖർ ആണ് ഇത്തരമൊരു തീരുമാനമെടുത്തത്.

ഈ മാസം 20 വരെ 12,000 ക്യുസെക്സ് വീതം വെള്ളം വിട്ടുകൊടുക്കാനാണു സുപ്രീം കോടതി കഴിഞ്ഞയാഴ്ച നിർദേശിച്ചിരുന്നത് . എന്നാൽ തുടർന്നുള്ള 10 ദിവസം കൂടി ഇതിന്റെ നാലിലൊന്നു വെള്ളം വിട്ടുകൊടുക്കാനാണു മേൽനോട്ട സമിതി നിർദേശിച്ചിരിക്കുന്നത്. മേൽനോട്ട സമിതി തീരുമാനത്തിനെതിരെ പ്രതിഷേധമുയരാനുള്ള സാധ്യത കണക്കിലെടുത്ത് കർണാടകയിലെങ്ങും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

കാവേരി തർക്കത്തിൽ സുപ്രീംകോടതിയിൽ ഇന്ന് തുടർവാദം നടക്കുന്നതിനാൽ സ്ഥലത്ത് മദ്യവിൽപന നിരോധിച്ചിട്ടുണ്ട്.ഇന്നു ബെംഗളൂരുവിൽ നിന്നുള്ള എല്ലാ സർവീസുകളും കേരള ആർടിസി റദ്ദാക്കിയിട്ടുണ്ട്.അനിഷ്ട സംഭവങ്ങളുണ്ടായില്ലെങ്കിൽ നാളെ സർവീസ് പുനരാരംഭിക്കും.എന്നാൽ കർണാടക ആർടിസി കേരളത്തിലേക്കുള്ള സർവീസുകളൊന്നും റദ്ദാക്കിയിട്ടില്ല.കാവേരി മാനേജ്മെന്റ് ബോർഡിനെക്കുറിച്ചുള്ള തീരുമാനമാകാത്തതിനാൽ അടുത്ത ഫെബ്രുവരി മുതൽ എല്ലാ മാസവും മേൽനോട്ട സമിതി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്താൻ കർണാടകയും തമിഴ്നാടും തമ്മിൽ ധാരണയായിട്ടുണ്ട്.കേസ് സുപ്രീം കോടതി ഇന്നു വീണ്ടും പരിഗണിക്കുന്ന സാഹചര്യത്തിൽ മേൽനോട്ട സമിതിയുടെ ഉത്തരവ് പഠിച്ചശേഷം സർക്കാർ തീരുമാനം ഇന്നു പ്രഖ്യാപിക്കുമെന്നു കർണാടക ജലവിഭവ എം.ബി. പാട്ടീൽ അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button