തിരുവനന്തപുരം: മദ്യനയത്തിൽ വരുത്തേണ്ട മാറ്റങ്ങൾ ചർച്ച ചെയ്യാന്‍ എൽഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ഓരോ വര്‍ഷവും ബിവറേജസ് ഔട്ട്‌ലെറ്റുകൾ പൂട്ടില്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ അന്തിമതീരുമാനം ഈമാസം തന്നെ ഉണ്ടാകുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരുന്നത്.
ഒക്ടോബർ 2ന് ഗാന്ധിജയന്തി ദിനത്തിൽ 10 ശതമാനം ബിവറേജസ് ഔട്ട്‌ലെറ്റുകൾ പൂട്ടണോ വേണ്ടയോ എന്ന കാര്യത്തിലും തീരുമാനം ഇന്നുണ്ടാകും. ബോർഡ് കോർപ്പറേഷൻ വിഭജനവും തണ്ണീർത്തട സംരക്ഷണ നിയമത്തിൽ വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ചും യോഗ ചർച്ച ചെയ്യും.നിലവിൽ 306 മദ്യവിൽപന ശാലകളാണ് കേരളത്തിലുള്ളത്. ഇതിൽ ഓരോ വര്‍ഷവും ഓരോ ഗാന്ധിജയന്തിദിനത്തില്‍ 10 ശതമാനം പൂട്ടാനാണ് തീരുമാനം എടുത്തിരുന്നത്. ഇക്കാര്യത്തിലാണ് ഇന്ന് എൽഡിഎഫ് യോഗം ചർച്ച നടത്തുന്നത്.
Post Your Comments