ന്യൂഡല്‍ഹി : രാജ്യത്തെ 27 നഗരങ്ങളെക്കൂടി സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തി. മഹാരാഷ്ട്രയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ നഗരങ്ങള്‍ പദ്ധതിയില്‍പ്പെടുത്തിയത്. അഞ്ച് നഗരങ്ങളാണ് ഇവിടെ നിന്നുള്ളത്. കര്‍ണാടകയില്‍ നിന്ന് നാല്. തമിഴ്‌നാട്ടില്‍ നിന്ന് നാല്. യുപിയില്‍ നിന്ന് മൂന്നും മധ്യപ്രദേശ്, പഞ്ചാബ് രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് രണ്ട് വീതവും നഗരങ്ങളാണ് പട്ടികയിലുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്‌സഭ മണ്ഡലമായ വാരണാസിയെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ആഗ്ര, അജ്മീര്‍, അമൃത് സര്‍, ഓറംഗാബാദ്, ഗ്വാളിയോര്‍, ഹുബ്ലി, ജലന്ധര്‍, കല്യാണ്‍ഡോംബിവിളി, കാണ്‍പുര്‍, കോഹിമ, കോട്ട, മധുരെ, മംഗലാപുരം, നാഗ്പുര്‍, നാംചി, നാസിക്, റൂര്‍ക്കല, സേലം, ഷിമോഗ, താനെ, തഞ്ചാവൂര്‍, തിരുപ്പതി, ഉജ്ജെയിന്‍, വഡോദര, വാരണാസി, വെല്ലൂര്‍, തുംകൂര്‍ തുടങ്ങിയവയാണ് രണ്ടാംഘട്ട പട്ടികയില്‍ ഉള്‍പ്പെട്ട നഗരങ്ങള്‍. അടിസ്ഥാന സൗകര്യ വികസനം, വെള്ളം, വൈദ്യുതി, ശുചിത്വം, മാലിന്യ നിര്‍മാര്‍ജനം, ഗതാഗതം, ഇ -ഗവേണന്‍ഡസ്, ഇന്റര്‍നെറ്റ് കണക്ടിവിറ്റി എന്നിവയാണ് സ്മാര്‍ട്ട് സിറ്റികളുടെ പ്രത്യേകത.
രാജ്യത്ത് 100 നഗരങ്ങളെ സ്മാര്‍ട്ട് സിറ്റികളാക്കി വികസിപ്പിക്കുക എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പദ്ധതിയാണ് ഇത്. അതേസമയം, രണ്ടാംഘട്ട പട്ടികയില്‍ കേരളത്തില്‍ നിന്ന് ഒരൊറ്റ നഗരവും ഉള്‍പ്പെടിട്ടില്ല. ജനുവരിയില്‍ പ്രഖ്യാപിച്ച ആദ്യ ഘട്ടപട്ടികയില്‍ കൊച്ചി ഉള്‍പ്പെട്ടിരുന്നു. പദ്ധതി പ്രകാരം ആദ്യവര്‍ഷം 200 കോടി രൂപയും തുടര്‍ന്നുള്ള മൂന്ന് വര്‍ഷം 100 കോടിയും കേന്ദ്ര സഹായമായി നഗരങ്ങള്‍ക്ക് ലഭിക്കും.
Post Your Comments