Kerala

നായകളെ കൊല്ലുന്നത് വിനോദമാക്കിയവര്‍ക്ക് ശിക്ഷ നല്‍കണം; തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്ന് ജസ്റ്റിസ് നാരായണകുറുപ്പ്

കൊച്ചി: തെരുവുനായ്ക്കളെ കൊല്ലുന്നവരെ വിമര്‍ശിച്ച് പോലീസ് കംപ്ലെയിന്റ്‌സ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് കെ നാരായണകുറുപ്പ് രംഗത്ത്. നായകളെ കൊല്ലുന്നത് വിനോദമാക്കിയവരെ പിടിച്ച് ജയിലിലടക്കണം. ഇവര്‍ക്കെതിരെ കാപ്പ ചുമത്തണമെന്നും അദ്ദേഹം പറയുന്നു.

തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇവര്‍ ചെയ്യുന്നത്. നായകളെ കൊല്ലാന്‍ ആര്‍ക്കും അധികാരം കൊടുത്തിട്ടില്ല. മൃഗങ്ങളെ ദ്രോഹിക്കാന്‍ പാടില്ലെന്നാണ് ഇയാള്‍ പറയുന്നത്. അപ്പോള്‍ മനുഷ്യന്റെ ജീവന് ഒരു വിലയും ഇല്ലേയെന്ന മറുചോദ്യമാണ് ഉയരുന്നത്.

ഈ ലോകത്ത് മനുഷ്യനുള്ള അതേ അവകാശം നായകള്‍ക്കുമുണ്ട്. ഇതുമൊരു കൊലപാതകം തന്നെയാണ്. എല്ലാവരുടെയും മുന്നില്‍വെച്ച് മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതും കുറ്റമാണെന്ന് നാരായണകുറുപ്പ് പറയുന്നു. അന്തസ്സോടെ ജീവിക്കാനും മരിക്കാനും നായകള്‍ക്ക് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button