മലയാള ദൃശ്യമാധ്യമലോകത്തെ തലതൊട്ടപ്പന്‍ എന്ന് വിശേഷിപ്പിയ്ക്കപ്പെടുന്ന ജോണ്‍ ബ്രിട്ടാസിന്റെ കൈരളി ചാനലിലെ ജെ ബി ജംഗ്ഷന്‍ എന്ന ആഭാസപ്പരിപാടിയ്ക്ക് തിരശ്ശീലയിടാന്‍ കാലം അതിക്രമിച്ചു കഴിഞ്ഞു.സെലിബ്രിറ്റികളെ വിളിച്ചുവരുത്തി ചൂണ്ടിയ പേനയ്ക്ക് മുന്നില്‍ അവരുടെ വ്യക്തിജീവിതത്തിലെ രഹസ്യങ്ങള്‍ കുഴിച്ചെടുക്കുന്ന ഈ തരം താഴ്ന്ന പരിപാടി ജനതയുടെ ആവിഷ്ക്കാരമായ കൈരളിയുടെ നിലവാരം താഴ്ത്താന്‍ മാത്രമേ ഉപകരിച്ചിട്ടുള്ളൂ..അശ്ലീലവും ദ്വയാര്‍ത്ഥപ്രയോഗങ്ങളും കലര്‍ന്ന സംഭാഷണങ്ങളിലൂടെ റേയ്റ്റിംഗ് കൂട്ടാന്‍ മാത്രമായി ചെയ്യുന്ന ഈ പരിപാടിയുടെ പേരില്‍ കൈരളി ചാനല്‍ ചീത്തപ്പേര് കേട്ട് തുടങ്ങിയിട്ട് കാലം കുറെയായെങ്കിലും ബ്രിട്ടാസ് ഈ പരിപാടി നിര്‍ത്താന്‍ പ്ലാന്‍ ഇല്ല എന്ന് തോന്നുന്നു..
ജെ ബി ജംഗ്ഷന്‍റെ ഏറ്റവും പുതിയ എപ്പിസോഡ് ആണ് പുതിയതായി വിവാദങ്ങള്‍ വിളിച്ചു വരുത്തുന്നത്.സോഷ്യല്‍ മീഡിയ വൈറല്‍ ആയ സഖാവ് എന്ന കാമ്പസ് കവിതയുമായി ബന്ധപ്പെട്ട മൂന്നു പേരാണ് ഇത്തവണ ജെ ബി ജംഗ്ഷനില്‍ അതിഥികള്‍ ആയെത്തിയത്. ഉടമസ്ഥാവകാശത്തിന്റെയും അരാഷ്ട്രീയതയുടെയും പേരില്‍ ഈ കവിത ഉയര്‍ത്തിയ വിവാദങ്ങള്‍ അസ്തമിച്ചു തുടങ്ങിയിട്ടില്ല ഇതുവരെ.വിവാദമായ കവിതയുടെ രചയിതാക്കളായി അവകാശവാദമുന്നയിച്ച സാം മാത്യുവിനെയും പ്രതീക്ഷാ ശിവദാസിനെയും ആലപിച്ച് വൈറലാക്കിയ ആര്യാ ദയാലിനെയും ഉള്‍പ്പെടുത്തിയാണ് ഇത്തവണ ജെ ബി ജങ്ക്ഷന്‍ അവതരിപ്പിച്ചത്.
അര്‍ത്ഥ വത്തായ,ആരോഗ്യപരമായ സംവാദം എന്ന മുഖവുരയോടെയാണ് ബ്രിട്ടാസ് തുടങ്ങുന്നത്.എന്നാല്‍ ബലാല്‍സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയ്ക്ക് ചെയ്യുന്നയാളോടു തോന്നുന്ന പ്രണയം പ്രമേയമായ സാം മാത്യുവിന്റെ പുതിയ കവിത ബ്രിട്ടാസ് കയ്യടിയോടെ വരവേറ്റത് വിവാദം ആയിരിയ്ക്കുകയാണ്. ഇതൊക്കെ വിചാരിച്ചിട്ട് നീ ബലാല്‍സംഗം ചെയ്യാന്‍ പോയേക്കരുത് കേട്ടോ എന്ന ഉപദേശത്തോടെ ബലാല്‍സംഗ കവിത ആലപിക്കാന്‍ ബ്രിട്ടാസ് സാമിനോട് ആവശ്യപ്പെടുന്നു. അതും പോരാഞ്ഞിട്ട് ഒന്ന് പ്രോത്സാഹിപ്പിക്കണേ എന്ന് പ്രതീക്ഷാ പ്രകാശിനോട് ആവശ്യപ്പെടുകയും ചെയ്യുന്നു. പടര്‍പ്പ് എന്ന പേരിലുള്ള കവിത സാം ചൊല്ലുകയും ചെയ്യുന്നു.
‘അടുത്തവര്‍ഷം കോളേജില്‍ ചേര്‍ന്നാല്‍ താനും സുഹൃത്തുക്കളും മത്സരവേദികളില്‍ സാമിന്റെ ഈ കവിത അവതരിപ്പിച്ചേക്കാം, വളരെയധികം ഇഷ്ടായി എന്നാണ് പ്രതീക്ഷാ ശിവദാസ് കവിതയോട് പ്രതികരിക്കുന്നത്.
സൌമ്യ കേസുമായി ബന്ധപ്പെട്ട കോടതി വിധി സജീവമായിരിയ്ക്കുകയും ബലാല്‍സംഗ പ്രതികളോട് സമൂഹം കര്‍ക്കശമായി പ്രതിഷേധിയ്ക്കുകയും ചെയ്യുന്ന ഒരു അന്തരീക്ഷത്തില്‍ ഈ വിഷയത്തോടുള്ള ബ്രിട്ടാസിന്റെ ഈ കയ്യടി തെറ്റായ ഒരു സന്ദേശമാണ് നല്‍കുന്നത്.
കവിതയുടെ വിഷയം കവിയുടെ സ്വാതന്ത്ര്യമാണ്.എന്നാല്‍ ജനതയുടെ ആവിഷ്ക്കാരമായ ചാനലില്‍ ജനതയ്ക്ക് മുന്നില്‍ കയ്യടിയോടെ സ്വീകരിയ്ക്കേണ്ട ഒരു വിഷയമാണോ ഇതൊക്കെയെന്നുള്ളത് ബ്രിട്ടാസ് രണ്ടാമത് ചിന്തിയ്ക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു.
പി.ആർ ദാസ്
Post Your Comments