
തിരുവനന്തപുരം: തിരുവല്ലം വാഴമുറ്റത്ത് വാഹനപരിശോധനയ്ക്കിടെ ബൈക്കിടിച്ച് എസ്.ഐയ്ക്ക് ഗുരുതര പരിക്ക്. എആര്‍ ക്യാംമ്പിലെ എസ്‌ഐ സതീഷ് കുമാറിനാണ് പരിക്കേറ്റത്. പരിശോധനക്കിടെ അമിതവേഗത്തിൽ വന്ന ബൈക്ക് കൈ കാണിച്ചു നിർത്താൻ ശ്രമിച്ചെങ്കിലും എസ്.ഐയെ ഇടിച്ചിട്ട ശേഷം നിർത്താതെ പോവുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ എസ്.ഐ റോഡിന് വശത്തേക്ക് വീണു.
ബൈക്കിൽ 3 പേരുണ്ടായിരുന്നു. കെഎൽ 1 ബിക്യു 7446 എന്ന ബൈക്കാണ് അപകടമുണ്ടാക്കിയത്. 48 മണിക്കൂറിനു ശേഷമേ എസ്.ഐയുടെ ആരോഗ്യനില വ്യക്തമാകൂ എന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
Post Your Comments