ആലപ്പോ: സിറിയയില്‍ വിമതര്‍ക്ക് ആധിപത്യമുള്ള പ്രദേശങ്ങളില്‍ വ്യാപക ബോംബാക്രമണം. വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്ന് ദിവസങ്ങൾക്കുള്ളിലാണ് ബോംബാക്രമണം ഉണ്ടായത്. പുതിയ ആക്രമണങ്ങള്‍ സമാധാന പുനസ്ഥാപനത്തെ മോശമായി ബാധിക്കുമെന്ന് സിറിയ കുറ്റപ്പെടുത്തി. അലപ്പോ നഗരത്തിലും തെക്കന്‍ പട്ടണങ്ങളിലുമാണ് ആക്രമണങ്ങളുണ്ടായത്. അമേരിക്ക സിറിയന്‍ സൈന്യത്തിന് നേരെ നടത്തിയ ആക്രമണങ്ങള്‍ക്ക് പുറകേയാണ് പുതിയ ആക്രമണം നടന്നിരിക്കുന്നത്.
ആക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടതായും ഒന്നിലേറെ പേര്‍ക്ക് പരുക്കേറ്റതായും യുകെ ആസ്ഥാനമായ സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യുമന്‍ റൈറ്റ്‌സ് അറിയിച്ചു.
ഞായറാഴ്ച രാത്രിയോടെ വെടിനിര്‍ത്തല്‍ കരാര്‍ അവസാനിക്കും. ഒരാഴ്ചയോളം വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കുകയാണെങ്കില്‍ ഐഎസിനെതിരെ സംയുക്ത സൈനിക നീക്കങ്ങള്‍ ആരംഭിക്കാനാണ് അമേരിക്കയും റഷ്യയും തമ്മിലുണ്ടായ ധാരണ. പക്ഷെ രണ്ടുവിഭാഗങ്ങളും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു. കിഴക്കന്‍ സിറിയയിലെ പട്ടണമായ ദെയ്ര് അസ് സോറിലാണ് ഇന്നലെ അമേരിക്കയുടെ നേതൃത്വത്തിലുള്ള വ്യോമാക്രമണം നടന്നത്. ഈ ആക്രമണത്തില്‍ 62 ഓളം സിറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടതായാണ് റഷ്യ അിറയിച്ചത്.
Post Your Comments